ഉടൻ നിങ്ങളിലേക്ക്. ‘കറ’ പടരും… കൂട്ടിക്കൽ ജയചന്ദ്രൻ.

ഇന്ദുമുഖി ചന്ദ്രമതി അടക്കമുള്ള പരമ്പരകളിലൂടെയും ചാന്ത് പൊട്ട്, വർഗ്ഗം, മൈ ബോസ് , നാടോടിമന്നൻ അടക്കമുള്ള സിനിമകളിലൂടെയും ശ്രദ്ധേയനായ അഭിനേതാവാണ് കൂട്ടിക്കൽ ജയചന്ദ്രൻ. ഇപ്പോൾ അദ്ദേഹം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ഒരു ഹസ്വചിത്രം ആണ് കറ. ബി പോസിറ്റീവ് ബാനറിൽ മോഹൻകുമാർ നിർമ്മിച്ച് ലാറിഷ് കഥ, തിരക്കഥയും, സംഭാഷണം, സംവിധാനം, നിർവഹിക്കുന്ന ഈ ഷർട്ട് ഫിലിം ആളുകൾ ഒരുപാട് കാത്തിരിക്കുന്ന ഒന്നാണ്. പശ്ചാത്തലസംഗീതം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്താണ് . ശബ്ദത്തിന് ഒരുപാട് പ്രാധാന്യമുള്ള ഒരു ഷോർട്ട് ഫിലിം ആണ് കറ. ഇപ്പോൾ കറ ഉടൻ റിലീസ് ചെയ്യുമെന്ന് കുട്ടിക്കൽ ജയചന്ദ്രൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് . ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം ഇത് വ്യക്തമാക്കിയത്. കുറിപ്പ് ഇങ്ങനെ. …മിനുക്കുപണികൾക്കൊടുവിൽ, ഉടൻ നിങ്ങളിലേക്ക്.
‘കറ’ പടരും…ഈ പോസ്റ്റിനു താഴെ ആരാധകർ തങ്ങളുടെ കാത്തിരിപ്പ് അറിയിച്ചിട്ടുണ്ട്. ഈ ഹസ്വ ചിത്രത്തിൻറെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ നേരത്തെ തരംഗം സൃഷ്ടിച്ചിരുന്നു ….

Related posts

Leave a Comment