ഉച്ചഭക്ഷണത്തിനുള്ള അരി കടത്തി; പ്രധാന അധ്യാപകന്‍ അടക്കം 4 പേര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം: മൊറയൂര്‍ വി.എച്ച്‌.എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനുള്ള അരി രാത്രിയുടെ മറവില്‍ കടത്തിയ സംഭവത്തില്‍ നാല് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍.

പ്രധാന അധ്യാപകന്‍ ശ്രീകാന്ത്, കായിക അധ്യാപകന്‍ രവീന്ദ്രന്‍, ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകരായ ഭവനീഷ്,

ഇര്‍ഷാദ് അലി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ് നടപടി.

അധ്യാപകന്റെ നേതൃത്വത്തില്‍ അരി കടത്തുന്നതിന്റെ ദൃശ്യം സഹിതം ഒരു പഞ്ചായത്തംഗമാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കിയത്.

സ്‌കൂളില്‍ ഉച്ചകഞ്ഞിക്കുള്ള അരി സൂക്ഷിക്കുന്ന മുറിയില്‍ നിന്നും രാത്രിയില്‍ വാഹനത്തില്‍ അരി ചാക്കിലാക്കി കടത്തുന്ന വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു.

സംഭവം മറ്റ് അധ്യാപകരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകാതെ വന്നതോടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതും പരാതി നല്‍കിയതും.

സംഭവം വാര്‍ത്തയായതോടെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

Related posts

Leave a Comment