ബിഗ് ബോസ് ഷോ കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിയതോടെ മത്സരാര്‍ത്ഥികളെല്ലാം കേരളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്.
ശേഷിക്കുന്ന എട്ടു മത്സരാര്‍ത്ഥികളില്‍ നിന്നും ടൈറ്റില്‍ ജേതാവിനെ തിരഞ്ഞെടുക്കാനുള്ള വോട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നു രാത്രി പതിനൊന്നു മണി വരെയാണ് വോട്ടിംഗ് ടൈം.
നാട്ടില്‍ തിരിച്ചെത്തിയ ബിഗ് ബോസ് താരങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരോട് വിശേഷങ്ങള്‍ പങ്കിട്ടും വോട്ടു ചോദിച്ചുമെല്ലാം സമയം ചെലവഴിക്കുകയാണ്. ഇപ്പോഴിതാ, തന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ മണിക്കുട്ടന്‍ നല്‍കിയ മറുപടികളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
ബിഗ് ബോസ് ഹൗസില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണ്? എന്ന ചോദ്യത്തിന് കണ്‍ഫെഷന്‍ റൂം എന്നായിരുന്നു ഉത്തരം.
ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മണിക്കുട്ടന്റെ ഉത്തരം
ഈ വര്‍ഷം കല്യാണമുണ്ടാവുമോ?
ആഗ്രഹം ഉണ്ട്, നോക്കാം നടക്കുമോ എന്ന്.
ചേട്ടന്റെ അടുത്ത പരിപാടി എന്താണ്?
എല്ലാ സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും വിളിച്ച് ചാന്‍സ് ചോദിക്കണം
എന്തിനാണ് കണ്ണട വെച്ചിരിക്കുന്നത്?
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം
എല്ലാ പാട്ടുകളുടെയും വരികള്‍ ഇങ്ങനെ ഓര്‍ത്തിരിക്കുന്നത് എങ്ങനെയാണ്?
ഡ്രൈവ് ചെയ്യുമ്ബോള്‍ പാട്ട് കേള്‍ക്കും. ഇപ്പോള്‍ മനസ്സിലായോ, സംഗീതത്തിനായി അലഞ്ഞ ഒരു ചെറിയ ഊരു തെണ്ടി ആണ് ഞാന്‍.
എങ്ങനെ ഉണ്ടായിരുന്നു ബിഗ് ബോസ് ഹൗസ്?
ജീവിതത്തിലെ മികച്ച അനുഭവം, ഇറങ്ങി കഴിഞ്ഞും
ഇനിയും ബിഗ് ബോസ് ഹൗസില്‍ നിന്ന് ഓഫര്‍ കിട്ടിയാല്‍ പോവുമോ?
വേണോ? നിങ്ങള്‍ പറ.
ലാലേട്ടനെ കുറിച്ച്?
ഞാനദ്ദേഹത്തിന്റെ ഫാന്‍ ബോയി ആണ്.
നാട്ടിലേക്ക് തിരിച്ച് എത്തിയ ശേഷം മലയാളികള്‍ തന്ന സപ്പോര്‍ട്ട് എങ്ങനെ വിലയിരുത്തുന്നു.
പോയ കിളികള്‍ എല്ലാം ഈ റെസ്പോണ്‍സ് കണ്ടപ്പോള്‍ തിരിച്ചുവന്നു.
നല്ല മനസ്സിന്റെ ഉടമയാണ് മണിക്കുട്ടാ നിങ്ങള്‍. ഒരുപാട് കുട്ടി ഫാന്‍സ് ഉണ്ടല്ലോ?
കുട്ടി ആണേലും അവരാണ് ഇപ്പോള്‍ എന്റെ വലിയ ഫ്രണ്ട്സ്
എന്നിങ്ങനെ പോവുന്നു മണിക്കുട്ടന്റെ ഉത്തരങ്ങള്‍. എപ്പിസോഡുകള്‍ മുഴുവന്‍ കാണാന്‍ സാധിച്ചില്ലെന്നും ഇനിയും സമയമെടുക്കുമെന്നും മണിക്കുട്ടന്‍ പറയുന്നു.