പിറന്നാൾ ദിനത്തിൽ കേക്ക് മുറിച്ച് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി. ‘ഇൗ കേക്ക് നിങ്ങളുമായി പങ്കു വയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് താരം കേക്ക് മുറിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. ടൊവീനോ തോമസ് ഉൾപ്പടെ നിരവധി താരങ്ങളാണ് ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയത്. ഇന്ന് 69–ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്കായി രാവിലെ മുതൽ ആരാധകരും സഹതാരങ്ങളുമൊക്കെ നിരവധി ആശംസകളാണ് സമൂഹമാധ്യമത്തിലൂടെയും അല്ലാതെയും പങ്കു വച്ചത്.പിറന്നാൾ ദിനം വീട്ടിലാണ് താരം ചിലവഴിച്ചത്. അടുത്ത സുഹൃത്തുക്കൾ അദ്ദേഹത്തെ സന്ദർശിക്കാൻ വീട്ടിലെത്തിയിരുന്നു.
https://www.instagram.com/p/CE1PNcVpdO4/?utm_source=ig_web_button_share_sheet