ന്യുഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രതിപക്ഷത്തിന് ദിശാബോധമില്ല. ഈസ്റ്റ് ഇന്ത്യ കമ്ബനിയും ഇന്ത്യന്‍ മുജാഹിദ്ദിനും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ആ പേര് ഉപയോഗിച്ചിട്ടുണ്ടെന്നും മോദി പരിഹസിച്ചു. പ്രതിപക്ഷ ഐക്യത്തിനായി ‘ഇന്ത്യ’ എന്ന പേര് ഉപയോഗിച്ചതിനെതിരെയായിരുന്നു മോദിയുടെ പരാമര്‍ശം.
ഇതുപോലെ ദിശാബോധമില്ലാത്ത ഒരു പ്രതിപക്ഷത്തെ താന്‍ കണ്ടിട്ടില്ലെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതായി പാര്‍ട്ടി നേതാവ് രവി ശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.
ഇന്ത്യയെന്ന് പേര് ഉപയോഗിച്ച് അവര്‍ സ്വയം പുകഴ്ത്തുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്ബനി, ഇന്ത്യന്‍ മുജാഹിദ്ദിന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയവയെല്ലാം ആ പേര് ഉപയോഗിച്ചിട്ടുണ്ട്.
ഇന്ത്യ എന്ന പേര് വെറുതെ ഉപയോഗിച്ചിട്ട് കാര്യമില്ല. രാജ്യത്തിന്റെ പേര് ഉപയോഗിച്ചതുകൊണ്ട് ജനത്തെ തെറ്റിദ്ധരിപ്പിക്കാനാവില്ല. – പ്രധാനമന്ത്രി പറഞ്ഞതായി രവി ശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷം പരാജയപ്പെട്ട, ക്ഷീണിതമായ, നിസ്സഹായരായ കൂട്ടായ്മയാണ്. മോദിയെ എതിര്‍ക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് അവര്‍ക്കുള്ളത്.
പ്രതിപകഷ്ത്തിനിരിക്കാന്‍ ഒരുക്കമാണെന്ന് അവരുടെ പെരുമാറ്റം കൊണ്ട് വ്യക്തമാകുന്നുവെന്നും മോദി ബിജെപി യോഗത്തില്‍ പരിഹസിച്ചു.
ജനങ്ങളുടെ പിന്തുണയോടെ 2024ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മണിപ്പൂരില്‍ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന സാഹചര്യത്തിലാണ് ബിജെപി യോഗത്തില്‍ മോദിയുടെ വിശദീകരണം.