ഈമാസം വിരമിക്കാനിരുന്ന ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച്‌ മരിച്ചു

കടയ്ക്കാവൂര്‍: ഈമാസം വിരമിക്കാനിരുന്ന ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച്‌ മരിച്ചു. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് കടയ്ക്കാവൂര്‍ തെക്കുംഭാഗം പുത്തന്‍കട വീട്ടില്‍ എസ്. ലൈലയാണ് (56) മരിച്ചത്.

10ന് ചിറയിന്‍കീഴ് ആശുപത്രിയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 11ന് ഓക്സിജന്റെ അളവ് കുറഞ്ഞതോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 13ന് വൈകിട്ട് അഞ്ചിന് മരിച്ചു. സംസ്‌കാരം ഇന്നലെ രാവിലെ 10ന് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വീട്ടുവളപ്പില്‍ നടന്നു.

ഭര്‍ത്താവ്‌: മോഹനന്‍. മക്കള്‍: ജിത്തു, ജിനു. ഒരാഴ്ചക്കിടെ കൊവിഡ് ബാധിച്ച്‌ ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകരാണ് മരിച്ചത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ എക്സ്റേ അസിസ്റ്റന്റ് ആയിരുന്ന ശാര്‍ക്കര പുതുക്കരി വിശാഖം വീട്ടില്‍ അമ്ബിളി (47) കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു.

 

 

Related posts

Leave a Comment