ഇസ്ലാമിക ലോകം വരാനായി തീവ്രവാദികള്‍ കൊന്നു കൂട്ടിയത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെക്കാളും കൂടുതല്‍ മുസ്ലിങ്ങളെ തന്നെയാണെന്ന വിചിത്രമായ സത്യം മനസിലാക്കണമെന്ന മുന്നറിയിപ്പുമായി സംവിധായകന്‍ അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് പോസ്റ്റ്. തീവ്ര ഇസ്ലാമിക രാജ്യങ്ങള്‍ പോലും ഇപ്പോള്‍ തീവ്രവാദത്തെ തീവ്രവാദം എന്ന് തുറന്ന് പറഞ്ഞ് എതിര്‍ക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ബി.ജെ.പി കേരള മിഷന്‍ എന്ന ഗ്രൂപ്പില്‍ വന്ന പോസ്റ്റ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
മുസ്ലിം ജനവിഭാഗം വേറെ, തീവ്രവാദം വേറെ എന്ന വസ്തുത എല്ലാവരെയും പറഞ്ഞ് മനസിലാക്കണമെന്ന് പോസ്റ്റില്‍ പറയുന്നു. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയിലെ പോലെ ജയിലിലേക്ക് സുഖവാസത്തിന് അയക്കുന്നതിനു പകരം തൂക്കികൊല്ലുന്ന കര്‍ക്കശമായ നിലപാടാണ് പല മുസ്ലിം രാജ്യങ്ങളും എടുത്തിട്ടുള്ളതെന്നും പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. അലി അക്ബര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റിന്റെ പൂര്‍ണരൂപം:
തീവ്ര ഇസ്ലാമിക രാജ്യങ്ങള്‍ പോലും ഇപ്പോള്‍ തീവ്രവാദത്തെ തീവ്രവാദം എന്ന് തുറന്ന് പറഞ്ഞ് എതിര്‍ക്കുകയാണ്. ഒരുകാലത്ത് നിങ്ങളെ പോലെ തീവ്രവാദത്തിന് നേരെ മൗനം അവലംബിക്കുകയോ പിന്തുണ നല്‍കുകയോ ചെയ്തിരുന്ന അവര്‍ അതിന്റെ കൈപ്പു നീര് വേണ്ടുവോളം കുടിച്ചു കഴിഞ്ഞു. ഇന്ന് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയിലെ പോലെ ജയിലിലേക്ക് സുഖവാസത്തിന് അയക്കുന്നതിനു പകരം തൂക്കികൊല്ലുന്ന കര്‍ക്കശമായ നിലപാടാണ് പല മുസ്ലിം രാജ്യങ്ങളും എടുത്തിട്ടുള്ളത്. ഓര്‍ക്കുക ചില അറബ് രാജ്യങ്ങള്‍ പോലും ബംഗ്ലാദേശ് പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നില്ല റഹ്യങ്കിയന്‍ അഭയാര്‍ത്തികളെ അടിപ്പിക്കുന്നില്ല. നിങ്ങളുടെ ഈ തെറ്റ് തിരുത്തണം. മുസ്ലിം ജനവിഭാഗം വേറെ തീവ്രവാദം വേറെ എന്ന് അവരെ പറഞ്ഞ് പഠിപ്പിക്കണം. കേരളത്തില്‍ തീവ്രവാദ റിക്രൂട്ട്മെന്റ് നടന്നു. ഇന്നും അഫ്ഗാനിസ്താനില്‍ കേരളത്തിലെ തീവ്രവാദികള്‍ ഉണ്ട്. അതിനെതിരെ സംസാരിക്കാന്‍ ഇടത് വലത് പാര്‍ട്ടികളോ മുസ്ലിം ലീഗോ തയ്യാറായിട്ടില്ല. ഈ മൗനം തെറ്റായ സന്ദേശം ആണ് മുസ്ലിം സമൂഹത്തിന് നല്‍കുന്നത്.
നാളെ കേരളം തീവ്രവാദത്തിന് കീഴ്പ്പെട്ട് പോയാല്‍ ഇത്രയും കാലം അവരെ പിന്തുണച്ച ഞങ്ങള്‍ അന്തംകമ്മികള്‍ സുരക്ഷിതരാണ് എന്ന തോന്നല്‍ ആര്‍ക്കും വേണ്ട. സങ്കികളെ ദ്രോഹിച്ചു കഴിഞ്ഞാല്‍ അന്തംകമ്മിയെ സംങ്കി ആക്കുക എന്ന വളരെ ലളിതമായ കാര്യം ആയിരിക്കും പിന്നെ സംഭവിക്കുക. തുടര്‍ന്ന് സംഖികള്‍ക്ക് സംഭവിച്ച അതേ കാര്യങ്ങള്‍ അന്തംകമ്മികള്‍ക്കും സംഭവിക്കും. അതും കഴിഞ്ഞാല്‍ മുസ്ലിം സമൂഹത്തിനെ തന്നെ. സിനിമ കാണുന്നവര്‍ കള്ള് കുടിക്കുന്നവര്‍ തുടങ്ങി കൊലപാതകങ്ങള്‍ മുസ്ലിങ്ങള്‍ക്ക് നേരെ തന്നെ ആവും. ഇത്തരത്തില്‍ അപകടത്തിലായ രാജ്യങ്ങള്‍ നിരവധിയാണ്. ഓര്‍ക്കുക, ഇസ്ലാമിക ലോകം വരാനായി തീവ്രവാദികള്‍ കൊന്നു കൂട്ടിയത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെക്കാളും കൂടുതല്‍ മുസ്ലിങ്ങങ്ങളെ തന്നെയാണ് എന്ന വിചിത്രമായ സത്യം മനസിലാക്കുക.
https://www.facebook.com/111372996897760/photos/a.114997079868685/509222500446139/