ഇസ്രയേൽ സംഘം ബിജുവില്ലാതെ തിരിച്ചെത്തി; മേയ് 8നകം കേരളത്തിലേക്ക് മടങ്ങിയില്ലെങ്കിൽ കർശന നടപടി

തിരുവനന്തപുരം: ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്നും മുങ്ങിയ ബിജു കുര്യനെക്കുറിച്ച്‌ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു.

ഇയാള്‍ കര്‍ഷകനല്ലെന്നും ഇയാള്‍ ഇന്‍ഷുറന്‍സ് ഏജന്‍റാണെന്നുമാണ് പുതിയ ആരോപണം.

നാട്ടില്‍ കൃഷിക്കാരനായി അറിയപ്പെടാത്ത ഒരാള്‍ എങ്ങിനെയാണ് ഇസ്രയേലിലേല്ക്ക് കൃഷി രീതികള്‍ പഠിക്കാന‍് പോയ തെരഞ്ഞെടുക്കപ്പെട്ട കൃഷിക്കാരുടെ സംഘത്തില്‍ കയറിക്കൂടിയത് എന്ന കാര്യത്തിലും ദുരൂഹതയുണ്ട്.

ഇസ്രായേലില്‍ കൃഷി നടത്തുന്നത് പഠിക്കാന്‍ പോയ സംഘത്തില്‍പ്പെട്ട കണ്ണൂരിലെ ഇരിക്കൂര്‍ സ്വദേശി ബിജുകുര്യന്‍ മുങ്ങിയത് സര്‍ക്കാരിനും കൃഷി മന്ത്രിയ്ക്കും കളങ്കമായിരിക്കുകയാണ്.

മുങ്ങിയ ബിജു കുര്യന്‍ നാട്ടില്‍ അങ്ങിനെ അറിയപ്പെടുന്ന പിന്നെ എങ്ങിനെയാണ് കൃഷി പഠിക്കാന്‍ വിദേശത്ത് പോകാനുള്ള കര്‍ഷകരുടെ പട്ടികയില്‍ ഇയാള്‍ കയറിപ്പറ്റിയത് എന്നതില്‍ ദൂരൂഹതയുണ്ട്.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് കര്‍ഷകരുടെ സംഘത്തില്‍ കയറിയതെന്ന് പറയുന്നു. ഇതോടെ ഇതിനുള്ള ഉത്തരവും കൃഷി മന്ത്രി പി. പ്രസാദ് പറയേണ്ടിവരും.

കൃഷി രീതികള്‍ പഠിക്കാന്‍ ഇസ്രായേലിലേക്ക് കേരളത്തില്‍ നിന്നുള്ള സംഘത്തെ അയച്ചതില്‍ പോലും ദുരൂഹതയുണ്ട്. ഉഷ്ണമമേഖലാ പ്രദേശമായ കേരളത്തിലെ കൃഷിരീതികളും മരുഭൂമിയായ ഇസ്രായേലിലെ കൃഷിരീതികളും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ട്.

അതുകൊണ്ട് തന്നെ ഇസ്രായേലിലെ കൃഷി രീതി കേരളത്തില്‍ അതുപോലെ പകര്‍ത്താനും കഴിയില്ല. അങ്ങിനെയിരിക്കെ ഒരു ഇസ്രയേല്‍ യാത്ര എന്തിനെന്ന ചോദ്യം ഉയരുന്നു.

ബിജു കുര്യനെ ഇസ്രയേലിലേക്ക് അയച്ചത് നല്ല ഉദ്ദേശ്യത്തോടെയാണെന്നും പക്ഷെ അയാള്‍ ഇസ്രയേലിലേക്ക് പോയ കര്‍ഷകരുടെ സംഘത്തില്‍ നിന്നും മുങ്ങിയത് ആസൂത്രണത്തോടെയാണെന്നും ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പ്രസാദ് പറയുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ കൃഷിമന്ത്രിയ്ക്ക് പൂര്‍ണ്ണമായും കൈകഴുകാന്‍ കഴിയില്ല.

Related posts

Leave a Comment