ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിൻ്റെ മൃതദേഹം നാളെ പുലർച്ചെ ഡൽഹിയിലെത്തും.
വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് ഉച്ചകഴിഞ്ഞുള്ള എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽ സൗമ്യയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം ഞായറാഴ്ച നടത്തും.
കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിൽ ഇടുക്കി അടിമാലി കീരിത്തോട് സ്വദേനിശി സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ടത്. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് സംഭവം. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ ഇസ്രായേലിൽ ജോലി ചെയ്യുകയാണ്. ഇസ്രായേലിൽ കെയർ ടേക്കർ ആയിരുന്നു സൗമ്യ. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ താമസ സ്ഥലത്ത് മിസൈൽ പതിച്ചാണ് സൗമ്യ മരണപ്പെട്ടത് എന്നാണ് വിവരം.
ഫോട്ടോഷോപ്പ് ചെയ്യുമ്ബോ വൃത്തിക്കു ചെയ്യണം; മണിക്കുട്ടന്റെ കുടുംബം നിയമപരമായി തന്നെ നേരിടും’; ‘ആര്‍മി’കള്‍ക്കെതിരെ അരവിന്ദ് കൃഷ്ണന്