ഇടുക്കി: ഡോക്ടറെ മർദ്ദിച്ചെന്നപരാതിയിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനെതിരെ കേസ്. ഇടുക്കി ചേലച്ചോട്ടിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പരാതിനൽകിയത്. സൗമ്യയുടെ ഭർത്താവ്
സന്തോഷ്, സഹോദരൻ സജി, സൗമ്യയുടെ സഹോദരൻ സജേഷ് എന്നിവർക്കെതിരെ കഞ്ഞിക്കുഴി പൊലീസ് കേസെടുത്ത്.
ആശുപത്രിയിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവമെന്നാണ് ആരോപണം. ചേലച്ചോട് സിഎസ്ഐ ആശുപത്രിയിലെ ഡോക്ടർ അനൂപിനാണ് മർദ്ദനമേറ്റത്. സംഭവത്തിന്
പിന്നാലെ ഡോക്ടർ അനൂപ് തങ്കമണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം ഡോക്ടർ
അപമര്യദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ്സന്തോഷിന്റെയും കുടുംബത്തിന്റെയും വിശദീകരണം