ഇവിടെയുണ്ട്​ ‘പ്രവചനസിംഹം’ അല്‍ അമീന്‍

ദുബൈ: ചാനലുകളുടെയും പത്രങ്ങളുടെയും എക്​സിറ്റ്​ പോളും സര്‍വേയുമെല്ലാം പൊട്ടിപ്പൊളിഞ്ഞ്​ നില്‍ക്കു​േമ്ബാള്‍ ദുബൈയിലിരുന്ന്​ അക്ഷരം തെറ്റാതെ പ്രവചനം നടത്തിയിരിക്കുകയാണ്​ തൃശൂര്‍ ചാവക്കാട്​ അണ്ടത്തോട്​ സ്വദേശി അല്‍ അമീന്‍. തെരഞ്ഞെടുപ്പ്​ ഫലം വരുന്നതിന്​ തൊട്ടുമുമ്ബത്തെ ദിവസം ഫേസ്​ബുക്കിലും വാട്​സാപ്​​​ ഗ്രൂപ്പുകളിലുമാണ്​ അമീന്‍ ത​െന്‍റ പ്രവചനം പോസ്​റ്റ്​ ചെയ്​തത്​. എല്‍.ഡി.എഫിന്​ 99 സീറ്റും യു.ഡി.എഫിന്​ 41 സീറ്റും എന്‍.ഡി.എക്ക്​ പൂജ്യവുമാണ്​ അമീന്‍ പ്രവചിച്ചത്​.

പഞ്ചായത്ത്​ തെരഞ്ഞെടുപ്പില്‍ വാട്​സാപ്പ്​ ഗ്രൂപ്പുകളില്‍ വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്​ എന്നല്ലാതെ ഇങ്ങനെയൊരു പ്രവചനം നടത്തിയത്​ ആദ്യമായാണെന്ന്​ 27കാരനായ അമീന്‍ പറയുന്നു.നാട്ടില്‍ ട്രാവല്‍സില്‍ ​ജോലി ചെയ്​തിരുന്ന അമീന്‍ ജോലി തേടിയാണ്​ ദുബൈയില്‍ എത്തിയത്​. നിലവില്‍ സഹോദരി സുമയ്യയുടെ കുടുംബത്തോടൊപ്പം ദിബ്ബ അല്‍ഹിസനിലാണ്​ താമസം. ഒരു മാസമായി ​തെരഞ്ഞെടുപ്പ്​ പ്രവചനം ഫേസ്​ബുക്കില്‍ പോസ്​റ്റ്​ ചെയ്യണമെന്ന്​ ആലോചിക്കുന്നു. 120 സീറ്റ്​ ​വരെ ലഭിക്കുമെന്നായിരുന്നു കണക്ക്​ കൂട്ടല്‍. പക്ഷെ, തെരഞ്ഞെടുപ്പ്​ അടുത്തപ്പോള്‍ പ്രതിപക്ഷം ഉണര്‍ന്ന്​​് പ്രവര്‍ത്തിച്ചതും സ്വര്‍ണക്കടത്ത്​, പി.എസ്​.സി നിയമനം, ആഴക്കടല്‍ മത്സ്യ ബന്ധനം തുടങ്ങിയവയും ഇടതുപക്ഷത്തി​െന്‍റ സീറ്റ്​ കുറക്കുമെന്ന്​ കരുതി.

അങ്ങനെയാണ്​ 99- 41ല്‍ പ്രചവനം നടത്തിയത്​. ഇത്​ വെറും ‘തള്ളാണ്​’ എന്നായിരുന്നു ആദ്യം വന്ന കമന്‍റുകള്‍. കുറച്ച്‌​ കുറക്കാന്‍ പറ്റുമോ എന്ന്​ പോലും പലരും ചോദിച്ചു. പ്രവചനം കിറുകൃത്യമായെങ്കിലും അമീന്​ പ്രത്യേക രാഷ്​ട്രീയ പാര്‍ട്ടിയോട്​ ചായ്​വില്ല. ഓരോ സമയത്തെ രാഷ്​ട്രീയ പാര്‍ട്ടികളുടെ നിലപാടും സ്​ഥാനാര്‍ഥിയുടെ ഗുണഗണങ്ങളും പരിഗണിച്ചായിരിക്കും വോട്ട്​. മലേഷ്യയില്‍ കളരി അഭ്യാസി ആയിരുന്ന ഉസ്താദ് ഹംസ ഗുരുക്കളുടെ മകനായ അല്‍അമീന്‍ അവിവാഹിതനാണ്​. ബി കോം ബിരുദധാരിയായ അമീന്‍ അയാട്ട പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്​. യു.എ.ഇയില്‍ നല്ലൊരു ജോലിയാണ്​ ലക്ഷ്യം.

കൃത്യമായി പ്രവചിച്ച്‌​ മജീദും മാഹിനും

റാസല്‍ഖൈമ: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ റേഡിയോ ഏഷ്യ നടത്തിയ പ്രവചന മത്സരത്തിലും 99- 41- 00 പ്രവചിച്ച്‌​ രണ്ടു മലയാളികള്‍. അബ്​ദുല്‍ മജീദ്, മാഹിന്‍ എന്നിവരാണ് മാന്ത്രിക പ്രവചനം നടത്തി 50,000 രൂപ സമ്മാനത്തുക നേടിയത്​. വിവിധ എമിറേറ്റുകളില്‍നിന്ന്​ പത്തോളം പേര്‍ കൃത്യമായി പ്രവചിച്ചതായി റേഡിയോ ഏഷ്യ നെറ്റ്​വര്‍ക്കിങ് സി.ഇ.ഒ ബ്രിജ്രാജ് ബല്ല അറിയിച്ചു.

Related posts

Leave a Comment