പാലക്കാട്: ഇലന്തൂര്‍ ഇരട്ടനരബലിക്കിരയായ റോസ്‌ലിയുടെ മരുമകനെ മരിച്ചനിലയില്‍ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജു (44) വാണ് മരിച്ചത്.
റോസ്‌ലിയുടെ മകള്‍ മഞ്ജുവിന്റെ ഭര്‍ത്താവാണ് ബിജു. വടക്കാഞ്ചേരിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് ദിവസമായി ബിജു വീട്ടില്‍ തനിച്ചായിരുന്നു താമസം. മഞ്ജു എറണാകുളത്തെ വീട്ടില്‍പോയിരിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ട്രസ് വര്‍ക്ക് തൊഴിലാളിയായ ബിജുവും കുടുംബവും കുറച്ചുകാലം മുമ്ബാണ് വടക്കാഞ്ചേരിയിലെത്തിയത്.
മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ ബിജുവിന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന റോസ്‌ലിയുടെ മൃതദേഹം മൂന്ന് ദിവസം മുൻപായിരുന്നു അധികൃതര്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മക്കളായ മഞ്ജുവും സഞ്ജുവുമാണ് ഏറ്റുവാങ്ങിയത്.
മൃതദേഹംവാടകവീട്ടില്‍ എത്തിച്ചിരുന്നു. ഇതിനുശേഷമാണ് സംസ്‌കരിച്ചത്.