ഇറാനില്‍ നിന്ന്​ കടല്‍ മാര്‍ഗം കടത്തിയ കോടിക്കണക്കിന്​ രൂപയുടെ മയക്കുമരുന്ന്​ പിടികൂടി

മുംബൈ: ഇറാനില്‍ നിന്ന്​ കടല്‍ മാര്‍ഗം കടത്തിയ കോടിക്കണക്കിന്​ രൂപയുടെ മയക്കുമരുന്ന്​ പിടികൂടി. സമീപകാലത്ത്​ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന്​ വേട്ടയില്‍ 283 കിലോഗ്രാം ഹെറോയിനാണ്​ ഡയറക്​ട്രേറ്റ്​ ഓഫ്​ റെവന്യൂ ഇന്‍റലിജന്‍സ്​ പിടികൂടിയത്​. അന്താരാഷ്​ട്ര മാര്‍ക്കറ്റില്‍ ഇതിന്​ ഏകദേശം 2000 കോടി രൂപ വിലവരും.
നവി മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്​റു തുറമുഖത്ത്​ നിന്ന്​ പഞ്ചാബി​ലേക്ക്​ റോഡ്​ മാര്‍ഗം കടത്താനായിരുന്നു പദ്ധതിയെന്ന്​ ഡി.ആര്‍.ഐ പറഞ്ഞു. കണ്ടുകെട്ടിയ ഹെറോയിന്‍ രണ്ട് പാത്രങ്ങളില്‍ ടാല്‍ക്കം കല്ലുകളാല്‍ ഒളിപ്പിച്ചു വെക്കുകയായിരുന്നു. മയക്കുമരുന്ന്​ വിതരണക്കാരനായ പഞ്ചാബ്​ സ്വദേശി പ്രഭ്​ജിത്​ സിങ്ങിനെ അറസ്​റ്റ്​ ചെയ്​തു. കേസുമായി ബന്ധപ്പെട്ട്​ മധ്യപ്രദേശില്‍ നിന്ന്​ രണ്ടുപേരും വലയിലായിട്ടുണ്ട്​.
ജൂണ്‍ 28ന്​ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച്‌​ 126 കോടിയുടെ ഹെറോയിനുമായി രണ്ട്​ ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ അറസ്​റ്റിലായിരുന്നു. ആറ്​ മാസത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന്​ 600 കോടിയുടെ ഹെറോയിനാണ്​ പിടികൂടിയിരിക്കുന്നത്​.

Related posts

Leave a Comment