ടെഹ്റാന്‍: ഇറാനില്‍ കോവിഡ് മരണസംഖ്യ 6,277 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത് 74 പേരാണ്. 1,223 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് 98,647 പേരാണ് ആകെ വൈറസ് ബാധിതരെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് കിയാനൗഷ് ജഹാന്‍പൂര്‍ പറഞ്ഞു.
അതേസമയം, ഏപ്രില്‍ പകുതി മുതല്‍ രാജ്യത്ത് ദിവസേനയുള്ള മരണസംഖ്യ 100 ല്‍ താഴെയാണെന്നും കിയാനൗഷ് പറഞ്ഞു. നിലവില്‍ 12,991 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 132 നഗരങ്ങളില്‍ ഉയര്‍ന്ന വൈറസ് ബാധയോ മരണസംഖ്യയോ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ ഈ മേഖലയിലുള്ള പള്ളികള്‍ തുറക്കുമെന്ന് പ്രസിഡന്റ് ഹസ്സന്‍ റൂഹാനി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍ പള്ളികള്‍ തുറക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുക, കയ്യുറകളും മാസ്കുകളും ധരിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. പള്ളികള്‍ക്ക് പുറമെ സ്പോര്‍ട്സ് ക്ലബ്ബുകളും ഈ നഗരങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കും.