എറണാകുളം: കൂത്താട്ടുക്കുളത്ത് ഇറച്ചിവെട്ട് തൊഴിലാളിയെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തുരുവനന്തപുരം സ്വദേശി രാധാക്യഷ്ണനേയാണ് കൂത്താട്ടുക്കുളം ഇരുമ്പനത്തെ വാടകമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കഴുത്തിൽ മുറിവേറ്റ നിലയിലും തലയ്ക്ക് അടിയേറ്റ് പൊട്ടൽ ഉണ്ടായ നിലയുമാണ് മ്യതദേഹം കാണപ്പെട്ടത്.
ഇന്ന് രാവിലെ രാധാകൃഷണൻ ജോലി ചെയ്യുന്ന ഇറച്ചികട തുറക്കാതെ കണ്ടപ്പോൾ കട ഉടമസ്ഥൻ ഇവരുടെ താമസസ്ഥലത്ത് എത്തി അന്വേഷിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന രാധാക്യഷ്ണനെ കണ്ടത്.
ഉടമസ്ഥൻ ഉടൻ തന്നെ കുത്താട്ടുക്കുളം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി അന്വേഷിച്ചപ്പോഴാണ് ഇയാൾക്ക് ഒപ്പം ജോലി ചെയ്യുന്ന അർജുൻ എന്ന തമിഴ്നാട് സ്വദേശിയെ കാണാനില്ലെന്ന് മനസ്സിലായത്.
ശേഷം ഇയാൾക്കെതിരെ അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു.വിവരം തമിഴ്നാട് പോലീസിന് കൈമാറിയതോടെ അർജുനെ തെങ്കാശിയിൽ വച്ച് തമിഴ്നാട് പോലീസ് കസ്റ്റഡിയിലും എടുത്തു.
ഇവരുവരും തമ്മിലുള്ള വാക്ക്തർക്കമാകാം കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. വർഷങ്ങളായി കൂത്താട്ടുക്കുളം ഇരുമ്പനത്ത് ഇറച്ചിവെട്ട് തൊഴിലാളിയായി ജോലി ചെയ്ത് വരുന്നയാളാണ് കൊല്ലപ്പെട്ട രാധാക്യഷ്ണൻ.