ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ല : നാലുദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അന്വേഷണമായി സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ്. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ നാലുദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷയും വിജിലന്‍സ് മുന്നോട്ടു വെച്ചിട്ടുണ്ട്.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇബ്രാഹിംകുഞ്ഞിനെ നിസ്സഹകരണം വിജിലന്‍സ് ചൂണ്ടിക്കാണിക്കുന്നത്. മന്ത്രി പദവി ദുരുപയോഗം ചെയ്ത് ഗൂഢാലോചനയിലൂടെ സാമ്ബത്തിക നേട്ടമുണ്ടാക്കിയെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യാന്‍ നാല് ദിവസം കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാണ് വിജിലന്‍സ് അപേക്ഷിച്ചിരിക്കുന്നത്.
അതേസമയം, തനിക്കെതിരെ മതിയായ തെളിവുകളില്ലെന്നും, ഈ അറസ്റ്റ് വെറും രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ജാമ്യാപേക്ഷയില്‍ ഇബ്രാഹിംകുഞ്ഞ് വെളിപ്പെടുത്തുന്നു. തന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഇബ്രാഹിംകുഞ്ഞ് പ്രമുഖ അഭിഭാഷകനായ രാമന്‍പിള്ള മുഖേന സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Related posts

Leave a Comment