ബാഗ്ദാദ്: ഇറാഖ് പാര്‍ലെമന്റ് പുതിയ പ്രധാനമന്ത്രിയായി ഇന്‍റലിജന്‍സ് മുന്‍ മേധാവി മുസ്തഫ അല്‍ ഖാദിമിയെ തെരഞ്ഞെടുത്തു. അമേരിക്കയുമായി ശക്തമായി ബന്ധം പുലര്‍ത്തുകയും പ്രായോഗികതാവാദം മുറുകെപിടിക്കുകയും ചെയ്യുന്ന നേതാവാണ് ഖാദിമി.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജിവെച്ചതോടെയാണ് പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെ 250ലധികം അംഗങ്ങള്‍ പങ്കെടുത്തു. 15 മന്ത്രിമാര്‍ ഉള്‍പ്പെടെ മുസ്തഫ അല്‍ ഖാദിമിയെ പിന്തുണച്ചു. വ്യാപാരം, നീതിന്യായം, സംസ്കാരം, കൃഷി, കുടിയേറ്റ വകുപ്പ് മന്ത്രിമാര്‍ ഖാദിമിക്കെതിരെ വോട്ട് ചെയ്തു.
ഇറാഖ് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷവാനാണെന്ന് ഖാദിമി അറിയിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന സാമൂഹിക, രാഷ്ട്രീയ, സാമ്ബത്തിക പ്രതിസന്ധിയുടെ പ്രതികരണമായാണ് ഈ സര്‍ക്കാര്‍ വന്നത്. ഇറാഖിലെ ജനങ്ങള്‍ക്കും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അതിനായി എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും മുന്നോട്ടുവരണമെന്നും ഖാദിമി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.