ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ഏഴിലും എട്ടിലും പഠിക്കുന്ന പെണ്‍‌കുട്ടികളെ പീഡിപ്പിച്ച 18കാരന്‍ പിടിയില്‍

കൊല്ലം: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് സ്വകാര്യ ചിത്രങ്ങള്‍‌ കൈക്കലാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീ‍ഡിപ്പിച്ച 18കാരന്‍ പൊലീസ് പിടിയില്‍.

കടയ്ക്കല്‍ ഇടത്തറ തോട്ടുവിള വീട്ടില്‍ നീരജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടശേഷം നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കാലാക്കി പെണ്‍കുട്ടികളെ രാത്രിയില്‍ വീടിന് പുറത്തെത്തിച്ച്‌ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

ഇയാളെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്‌ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.തുടര്‍ന്നാണ് പെണ്‍കുട്ടികളെ നീരജ് ചൂഷണം ചെയ്തതായി പുറത്തറിയുന്നത്.

പ്രതിക്കെതിരെ സമാനമായ വേറെയും കേസുകളുണ്ട്. നീരജിനെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി

Related posts

Leave a Comment