ഇന്ന് 5 ജില്ലകളിൽ റെഡ് അലേർട്ട്; കേരളത്തിൽ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ തമിഴ്നാട് തീരത്ത് നിന്നും ഏതാണ്ട് 100 കിലോമീറ്റര്‍ മാത്രം അകലത്തില്‍ വീശിയടിക്കുകയാണ് ബുറേവി.

അതേസമയം നേരത്തെ അറിയിച്ചതില്‍ നിന്നും വ്യത്യസ്തമായി ബുറേവിയുടെ സഞ്ചാര പഥത്തില്‍ ചെറിയ മാറ്റമുണ്ട്. നിലവില്‍ ബുറെവി തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വര്‍ക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് പോകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. ഇതനുസരിച്ച്‌ നെയ്യാറ്റിന്‍കര താലൂക്കില്‍ വലിയ ആശങ്ക വേണ്ടെന്നാണ് പുതിയ അറിയിപ്പ്.

ബുറേവിയുടെ കടന്ന് വരവോടെ തെക്കന്‍ കേരളത്തില്‍ ഇപ്പോഴുള്ള കാലാവസ്ഥയ്ക്ക് മാറ്റം സംഭവിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്ന് രാത്രി മുതല്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും. കേരള തീരങ്ങളില്‍ ചുഴലിക്കാറ്റ് ജാഗ്രതയ്ക്കുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്ന പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിരിക്കുകയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്‍റെ 20 ക്യാമ്ബുകള്‍ തിരുവനന്തപുരം ജില്ലയില്‍ തയ്യാറായിട്ടുണ്ട്.

പാമ്ബന്‍ തീരം കടന്ന് നാളെ കേരളത്തിലേക്കെത്തുമ്ബോള്‍ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്. 8 കമ്ബനി എന്‍ഡിആര്‍എഫ് സംഘം നിലവില്‍ കേരളത്തിലുണ്ട്. കൊല്ലത്ത് തീരമേഖലക്ക് പുറമേ കൊട്ടാരക്കര, പുനലൂ‍ര്‍, പത്തനാപുരം പ്രദേശങ്ങളും ജാഗ്രതയിലാണ്.

Related posts

Leave a Comment