ഇന്ന് മുതല്‍ പുതിയ മാറ്റങ്ങള്‍ ; ഹെവി വാഹന ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ്, ബസുകള്‍ക്കുള്ളില്‍ ക്യാമറ

തിരുവനന്തപുരം : കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുളള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും ഇന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം.

സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ എ.ഐ ക്യാമറ പിഴ ചുമത്തും .

ബസുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും . നിയമം നിലവില്‍വന്നെങ്കിലും ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാൻ വരുമ്ബോള്‍ ഘടിപ്പിച്ചാല്‍ മതിയെന്ന ഇളവ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ 5200 കെഎസ്‌ആര്‍ടിസി ബസുകളില്‍ സീറ്റ് ബെല്‍റ്റ് സ്ഥാപിക്കുന്ന നടപടി ഉറപ്പാക്കാൻ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങളാല്‍ അവധിയിലായിരുന്ന ഗതാഗത സെക്രട്ടറിയും കെഎസ്‌ആര്‍ടിസി സിഎംഡിയുമായ ബിജു പ്രഭാകര്‍ ഇന്ന് തിരികെ ജോലിയില്‍ പ്രവേശിക്കും.

സെപ്റ്റംബര്‍ മുതല്‍ ഈ നിയമം നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സീറ്റ്‌ ബെല്‍റ്റ് ഘടിപ്പിക്കുന്നതിനും മറ്റുമായാണ് നവംബര്‍ വരെ സമയം നീട്ടിയത്.

ഒക്‌ടോബര്‍ 31നകം എല്ലാ ഹെവി വാഹനങ്ങളും സീറ്റ്ബെല്‍റ്റ് ഉറപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍ക്കും സഹായിക്കും സീറ്റ്‌ ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം വന്നത്. തുടര്‍ന്ന് ഈ നിര്‍ദേശത്തിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധവും ഉയര്‍ന്നിരുന്നു.

Related posts

Leave a Comment