കോഴിക്കോട്: പഞ്ഞമാസം എന്നാണ് കര്‍ക്കടകം അറിയപ്പെടുന്നത്. ദാരിദ്ര്യത്തിന്റേയും ഇല്ലായ്മയുടേയും മഴക്കെടുതിയുടേയും മാസം. ഇതില്‍ നിന്നുള്ള മോക്ഷമാണ് ചിങ്ങത്തിന്റെ വരവ്. പുതിയ പുലരി. സമ്ബല്‍സമൃതിയുടേയും പ്രതീക്ഷയുടേയും പുതുവര്‍ഷമാണ് മലയാളിക്കിത്.
കാര്‍ഷിക സമൃതിയിലൂന്നിയ കേരളക്കാര്‍ക്കിത് കര്‍ഷക ദിനം കൂടിയാണ്. വിളവെടുപ്പിന്റേയും സമൃതിയുടേയും മാസമാണ് ചിങ്ങം. എന്നാല്‍ ഇന്ന് കാലാവസ്ഥ മാറി. ചിങ്ങത്തിലും വറുതി തന്നെയാണ്. നിര്‍ത്താതെ പെയ്ത കാല വര്‍ഷത്തില്‍ ഉണ്ടായ നഷ്ടക്കണക്കും ദുരിത കഥകളുടേയും തുടച്ചായാണ് ഇന്ന് ചിങ്ങവും.
കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമല്ല ഇതും. വെള്ളപൊക്കവും രാജമലയിലെ പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ ആഘാതവും നമ്മളെ വിട്ടുപോകുന്നില്ല. സ്വര്‍ണ്ണകതിര്‍ വിളവെടുക്കുന്ന കര്‍ഷകന് ഇന്ന്് വറുതിയാണ് വിള.
കൊവിഡ് കാലമാണ്. മനുഷ്യന്‍ ഇന്ന് വരെ കണ്ടിണ്ടില്ലാത്ത മഹാമാരി. രോഗഭീതിയില്‍ വീട്ടിലൊതുങ്ങിയടോയെ മണ്‍മറഞ്ഞുപോയ നമ്മുടെ കാര്‍ഷിക പാരമ്ബര്യത്തെ പലരും തിരിച്ചുവിളിച്ചു. നാഗരിക സംസ്‌കാരത്തില്‍ ജീവിക്കുന്നവര്‍ പോലും കൃഷി ചെയ്യേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവാന്മാരാണിന്ന്. പരിമിതമായ സ്ഥലസൗകര്യങ്ങളില്‍ ഒരു കുടുംബത്തിന് വേണ്ടതെല്ലാം അവര്‍ കൃഷി ചെയ്തുണ്ടാക്കുന്നു. ഇത് ഈ ചിങ്ങമാസത്തില്‍ ഒരു പുതിയ പ്രതീക്ഷ.
പൊന്നോണത്തിന്റെ മാസമായാണ് മലയാളികള്‍ പ്രധാനമായും ചിങ്ങത്തെ വരവേല്‍ക്കുന്നത്. കലണ്ടറില്‍ ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയ ഈ ദിനങ്ങള്‍ ആഘോഷത്തിന്റേതാണ്. വിളവെടുപ്പും വയലുമെല്ലാം അന്യമായി അതിഥിസംസ്ഥാനത്ത് നിന്നുള്ള പച്ചക്കറിയും പൂവും കയറിയ വണ്ടികളെ കാത്തിരുന്നതാണ് മലാളികളുടെ പുതിയ ഓണക്കാലം. എന്നാല്‍ ഈ വര്‍ഷം അതും അന്യമാണ്. എങ്കിലും പ്രതീക്ഷകള്‍ക്ക് മുകളില്‍ നില്‍ക്കുന്ന മലയാളി ജീവിതത്തില്‍ പ്രതീക്ഷയുടെ പുതുനാമ്ബ് തന്നെയാണ് ചിങ്ങം. അറുതിയും വറുതിയും വഴിമാറി സമ്ബല്‍സമൃതിയുടെ കാലം ചിങ്ങമാസം സമ്മാനിക്കട്ടെ.
ഗുജറാത്തില്‍ കോണ്‍ഗ്രസ് യുഗമെത്തും, 3 മാസത്തിനുള്ളില്‍, പട്ടേല്‍ വോട്ടിന് ഇളക്കം, ഹര്‍ദിക്കിന് ചിരി!
സച്ചിന്‍ പൈലറ്റ് തുടങ്ങി! വിമതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സോണിയാ ഗാന്ധി, അവിനാശ് പാണ്ഡെ തെറിച്ചു!
ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്നുണ്ടായ കൊവിഡ് രോഗബാധപകര്‍ച്ച ഇരിട്ടി മേഖലയില്‍ പരിഭ്രാന്തി