സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ. 43.76 ആണ് ടിപിആര്‍. ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം.
പ്രിതിദിന രോഗികളുടെ എണ്ണം 40,000ത്തില്‍ തന്നെയാണ്. മൂന്നാഴ്ച കൊണ്ടു കോവിഡിന്റെ മൂന്നാം തരംഗത്തെ പിടിച്ചുകെട്ടാമെന്ന ആരോഗ്യവകുപ്പിന്റെ വിലയിരുത്തലിന് തിരിച്ചടിയായി ടിപിആര്‍ ഓരോ ദിവസവും ഉയരുകയാണ്. 40 ആയിരുന്ന ടിപിആര്‍ ഇന്നലെ 43 ആയി.
ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമായതിനാല്‍ ഇന്ന് കടകളിലും മറ്റും തിരക്കിന് സാധ്യതയുണ്ട്. നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്കി. കെഎസ്ആര്‍ടിസി ഞായറാഴ്ച യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും സര്‍വ്വീസ് നടത്തുക. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വ്വീസ്