ഇന്നലെ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ” റിയാസ് നർമ്മകല.

റിയാസ് എന്ന പേരിനേക്കാൾ ഒരു പക്ഷെ ആളുകൾ ക്ലീറ്റസ് , മൻമദൻ , തുടങ്ങിയ പേരുകളിൽ ആയിരിക്കും ഈ കലാകാരൻ അറിയപ്പെടുന്നത്. അമൃത ടിവി സംരക്ഷണം ചെയ്ത അളിയൻ വേഴ്സസ് അളിയൻ കൗമുദി ടിവിയിലെ അളിയൻസ് , മഴവിൽ മനോരമയിലെ മറിമായം, കോമിസ് ടിവിയിലെ അബി മഹി , തുടങ്ങിയ പരമ്പരകളിലൂടെയും ഗർഭശ്രീമാൻ, ഈ വീടിൻറെ നാഥൻ കേശു തുടങ്ങിയാ സിനിമയിലൂടെയും പ്രശസ്തൻ ആയ ഇദ്ദേഹം നർമ്മകല എന്ന മിമിക്രി സംഘടനയുടെ സ്ഥാപകനാണ്. ഇപ്പോൾ ഫേസ്ബുക്ക് കുറിപ്പിലൂടെ ഒരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. കുറുപ്പിനെ പൂർണ്ണരൂപം. ഇന്നലെ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ”


ഇന്നലെ(14/6/2021) എന്ന ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല, കാരണം ഇന്നലെ രാത്രി പത്തര മണിക്ക് ഒരു അവാർഡ് ലഭിക്കുകയുണ്ടായി, അവാർഡ് എനിക്ക് മാത്രമല്ല കേട്ടോ ഞാൻ നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിറ്റ് കോമുകളായ അളിയൻസിലെയും മറിമായത്തിലെയും അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും കൂടി ചേർത്തുള്ളതായിരുന്നു, ഈ അവാർഡിന് എന്ത് പേര് പറയണം എന്നെനിക്കറിയില്ല , ഈ ലോക്ക് ഡൗൺ കാലത്ത് എന്ത് അവാർഡ് എന്ന് ചിന്തിക്കണുണ്ടാകും അല്ലേ, ഒരു ഫോൺ കോൾ ആയിരുന്നു ആ അവാർഡ് ,മലയാള സിനിമയിലെ ഇന്ത്യൻ സിനിമയിലെ നമ്മൾ മലയാളികളുടെ അഭിമാനമായ ഡയറക്ടർ പ്രിയദർശൻ സാറിൻ്റെ ഫോൺ കോൾ, എതാണ്ട് 25 മിനിറ്റോളം (തള്ളല്ല കോൾ കട്ടായി കോൾ ഹിസ്റ്ററി നോക്കിയപ്പോൾ ഞാനും ഒന്നു ഞെട്ടി) അളിയൻസിലെയും മറിമായത്തിലെയും ഓരോ ആർട്ടിസ്റ്റുകളെ പറ്റിയും പല എപ്പിസോഡുകളെ കുറിച്ചും സംസാരിച്ച് വാചാലനായി, മാനസിക പിരിമുറുക്കമുള്ള സമയങ്ങിൽ പ്രോഗ്രാമിലൂടെ വളരെയധികം ആശ്വാസം കിട്ടാറുണ്ടെന്നും ലോക്ക് ഡൗൺ വേളയിൽ ഏറ്റവും കൂടുതൽ എപ്പിസോഡ് കണ്ടതിനുള്ള ബഹുമതി അദ് ദേഹത്തിനു നൽകണമെന്നും തമാശ രൂപേണ പറയുകയുണ്ടായി .സത്യൻ അന്തിക്കാട് സാറിനോടും ശ്രീനിയേട്ടനോടും ലാലേട്ടനോടുമൊക്കെ പലപ്പോഴും ഞങ്ങളെയെല്ലാം പറ്റി ചർച്ച ചെയ്യാറുണ്ടെന്നും സാർ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന ഇന്നു ജീവിച്ചിരിപ്പില്ലാത്ത പല പ്രഗൽഭ താരങ്ങളുടെയും അഭിനയ ചാരുത ഞങ്ങളിലെ കലാകാരൻമാർക്കുണ്ടെന്ന് അദ് ദേഹം ആത്മാർത്ഥമായി തന്നെ പറയുകയുണ്ടായി, രണ്ടു മാസം മുൻപ് സാറിൻ്റെ അടുത്ത സുഹൃത്തും എറണാകുളത്തെ ബിസിനസ് മാനും ഞങ്ങളുടെയൊക്കെ കട്ട ഫാനുമായ സാജിദിൻ്റെ ഫോണിൽ നിന്നും വിളിച്ച് സംസാരിക്കുന്നത്, അന്ന് സാറിൻ്റെ തിരക്കുകൾ കൊണ്ട് സംസാരിച്ച് കൊതി തീരുന്നതിനു മുൻപ് കാൾ അവസാനിപ്പിക്കേണ്ടി വന്നു, പക്ഷെ ആ വിഷമം ഇന്നലെ മാറിക്കിട്ടി, പുതിയ പ്രോജക്റ്റുകളിൽ ഞങ്ങളെല്ലാവരും ഉണ്ടാകുമെന്ന ഉറപ്പോടുകൂടി കോൾ അവസാനിപ്പിച്ചു. ഞങ്ങളെപ്പോലുള്ള എളിയ കലാകാരൻമാർക്ക് ഇതിലും വലിയ അംഗീകാരം വേറെ എന്താ ഉള്ളത്. ഒരു പാട് നന്ദിയുണ്ട് സാർ താങ്കളുടെ മനസു നിറഞ്ഞുള്ള അഭിനന്ദനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും , ഈ ഊർജം മതി ഞങ്ങൾക്ക് ഇനിയും ഒരു 1000 എപ്പിസോഡ് മുന്നോട്ട് കൊണ്ടു പോകാൻ
നന്ദിയോടെ
റിയാസ് നർമ്മ കല

https://www.facebook.com/photo?fbid=3954977717905348&set=a.464795886923566

Related posts

Leave a Comment