ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ച രോഗിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു.
പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. 56 വയസായിരുന്നു.
ഇന്നലെ നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കടുത്ത പ്രമേഹരോഗ ബാധിതന്‍ കൂടിയായിരുന്നു ഹംസ. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ 50 വയെല്‍ മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് മരുന്ന് വേണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യമുന്നയിച്ചിരുന്നു.