ഇന്ധന സെസ്: യൂത്ത് കോണ്‍ഗ്രസുകാര്‍ ബൈക്ക് കത്തിച്ചു പ്രതിഷേധിച്ചു

തിരുവനന്തപുരം: ഇന്ധന സെസ് പിരിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ ഇരുചക്ര വാഹനം കത്തിച്ചു പ്രതിഷേധിച്ചു.

പ്രവര്‍ത്തകര്‍ തന്നെ കൊണ്ടുവന്ന വാഹനം റോഡിലിട്ട് കത്തിക്കുകയായിരുന്നു.

സംഭവം മുന്‍കൂട്ടി മനസിലാക്കിയ പോലീസ് സംഘം ഫയര്‍ഫോഴ്‌സിനെ നേരത്തെ തന്നെ സ്ഥലത്ത് നിയോഗിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം തീയണയ്ക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തത്. പി.സി.വിഷ്ണുനാഥ്, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ നേതാക്കള്‍ പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു.

Related posts

Leave a Comment