ഇന്ധനവിലയിൽ കുത്തനെയുള്ള വർധനവ്; പാചക വാതകത്തിന് വർധിച്ചത് ഇരട്ടിയിലേറെ രൂപ

7 വർഷത്തിനിടെ രാജ്യത്തെ ഇന്ധനവിലയിൽ കുത്തനെയുള്ള വർധനവ്. പാചക വാതകത്തിന് ഇരട്ടിയിലേറെ രൂപ വർധിച്ചു. പെട്രോൾ വിലയിൽ 7 വർഷത്തിനിടെ 42 ശതമാനം വർധനവും ഡീസൽ വിലയിൽ 55 ശതമാനം വർധനവുമാണ് ഉണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറയുമ്പോഴും ഇന്ത്യയിൽ ഇന്ധന വില കുറക്കുന്നില്ല.ക‍ഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇന്ധന വിലയിൽ കുത്തനെയുള്ള വർധനവാണ് സംഭവിച്ചിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിനു വില കുറയുമ്പോഴും രാജ്യത്തെ ഇന്ധന വില കുതിച്ചു ഉയരുകയാണ്. 2014ൽ എൽ.പി.ജിക്ക് വില 410 രൂപയായിരുന്നു. ഇന്നത് 116 ശതമാനം വർധിച്ച് 885 രൂപയായി. ഏഴു വർഷം കൊണ്ട് പെട്രോൾ വിലയിൽ 42 ശതമാനം വർധനവാണ് ഉണ്ടായത്. 71രൂപയുണ്ടായ പെട്രോളിന് നിലവിൽ 101 രൂപയാണ് , ഡീസൽ വില 55 ശതമാനമായാണ് വർധിച്ചത്. 57 രൂപയുണ്ടായ ഡീസലിന് നിലവിൽ രാജ്യത്ത് 88 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലെ വിലവർധനയാണ് രാജ്യത്തെ ഇന്ധന വിലവർധനക്ക് കാരണമായി പറയുന്നത്.എന്നാൽ 2014 മുതൽ ക്രൂഡ് ഓയിൽ വില കുറഞ്ഞുകൊണ്ടിരിക്കെയാണ്,
2014ൽ 105ഡോളർ ഉണ്ടായിരുന്ന ക്രൂഡ് ഓയിലിന്റെ വില 32% ഇടിഞ്ഞിട്ടുണ്ട് നിലവിൽ 71 ഡോളറാണ് ക്രൂഡ് ഓയിലിന്റെ അന്ത്രാഷ്ട്ര വിപണിയിലെ വില എന്നിട്ടും ഇന്ത്യയിൽ കൂടിയ വിലക്കാണ് ഇന്ധനം നൽകുന്നത്.

Related posts

Leave a Comment