ഇന്ദ്രജിത്തിന് മകൾ കൊടുത്ത പണി കണ്ടോ ? വീണ്ടും വൈറലായി വീഡിയോ

മലയാളികൾക്ക് ഏറെ പ്രിയങ്കരരാണ് നടൻ ഇന്ദ്രജിത്തും പൂർണിമയും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളും മക്കളുടെ ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ 2020 ൽ ഇന്ദ്രജിത്തിന് മക്കൾ പിറന്നാൾ ആശംസകൾ നേരുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. പല പല കാര്യങ്ങളോട് താൽപര്യവും ഇഷ്ടവുമുള്ളവരാണ് പല നടീ നടന്മാരും, ചിലർക്ക് വാഹനങ്ങളോടായിരിക്കും മറ്റുചിലർക്ക് കുക്കിംഗ് ങിലായിരിക്കും എന്നാൽ ഇവിടെ വ്യത്യസ്തമായ മൃങ്ങങ്ങളുടെ തമാശ നിറഞ്ഞ വിഡിയോകൾ കണ്ട് രസിക്കുന്ന ഇന്ദ്രൻജിത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ രസകരമായ വീഡിയോ ഇന്ദ്രജിത്തിന്റെ മകൾ പാർത്ഥന തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നതും. മലയാള സിനിമയിലെ ഏറ്റവും വലിയ താരകുടുംബങ്ങളിലൊന്നാണ് ഇന്ദ്രജിത്ത് സുകുമാരന്റേത്. അച്ഛനും അമ്മയും അനിയനും ഭാര്യയും മക്കളുമെല്ലാം സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നു. സിനിമാ കുടുംബം എന്നതിലുപരി നല്ല മനുഷ്യസ്‌നേഹികള്‍ കൂടിയാണെന്ന് ഇന്ദ്രജിത്തും പൂര്‍ണിമയും തെളിയിച്ചിരുന്നു. അങ്ങനെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരായി ഇന്ദ്രജിത്തും പൂര്‍ണിമ ഇന്ദ്രജിത്തും മാറി. ഇന്ദ്രജിത്ത് സിനിമയില്‍ അഭിനയിച്ച് തുടങ്ങുന്നതിന് മുന്‍പേ പൂര്‍ണിമയുമായി പ്രണയത്തിലായിരുന്നു. ഷൂട്ടിങ്ങ് ലൊക്കേഷനിലുള്ള അമ്മ മല്ലിക സുകുമാരനെ വിളിക്കാനെത്തിയപ്പോള്‍ ആണ് ഇരുവരും ആദ്യമായി നേരില്‍ കാണുന്നത്. ആദ്യ കാഴ്ചയില്‍ കാര്യമായി സംസാരിച്ചില്ലെങ്കിലും പിന്നീട് അടുത്ത സുഹൃത്തുക്കളായി, വെകാതെ പ്രണയത്തിലുമായി. നിയമപരമായി വിവാഹം കഴിക്കാനുള്ള പ്രായം ആയതിന് തൊട്ട് പിന്നാലെ ഇരുവരും വിവാഹിതരായി. കാണുന്നവര്‍ക്ക് ഇന്ദ്രന്‍ സീരിയസായി തോന്നുമെങ്കിലും തങ്ങളില്‍ റൊമാന്റിക് അദ്ദേഹമാണെന്ന് നേരത്തെ പൂര്‍ണിമ പറഞ്ഞിട്ടുണ്ട്. പൂർണിമയും ഇന്ദ്രജിത്തും മാത്രമല്ല, മക്കളായ പ്രാർഥനയും നക്ഷത്രയുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഗായിക എന്ന നിലയിൽ ശ്രദ്ധേയയാണ് പ്രാർത്ഥന. അടുത്തിടെ ഹിന്ദിയിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീതസംവിധായകൻ. മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന പാടിയിട്ടുണ്ട്.

Related posts

Leave a Comment