ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആലുവ ചെളിക്കുഴിയില്‍ ഡോ. ഐ.സി. ബഞ്ചമിന്റെ മകന്‍ മെല്‍ബണിലുള്ള വസതിയില്‍ മരിച്ച നിലയില്‍

എറണാകുളം ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആലുവ ചെളിക്കുഴിയില്‍ ഡോ. ഐ.സി. ബഞ്ചമിന്റെ മകന്‍ അമിത് ബഞ്ചമിനെ (അപ്പു 27) ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പിതാവുമായി അമിത് സംസാരിച്ചിരുന്നു.

ദിവസവും പതിവായി വിളിച്ചിരുന്ന മകന്‍ ചൊവ്വയും ബുധനും വിളിക്കാതിരിക്കുകയും അങ്ങോട്ട് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഡോ.ബഞ്ചമിന്‍ മെല്‍ബണിലുള്ള ബന്ധു മുഖേന പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോള്‍ അമിത് കിടക്കയില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം മെല്‍ബണില്‍ സംസ്കരിക്കാനാണ് തീരുമാനം.

മള്‍ട്ടി മീഡിയ കോഴ്സ് പൂര്‍ത്തിയാക്കിയ അമിത് മെല്‍ബണില്‍ ജോലി ചെയ്യുകയായിരുന്നു. മാതാവ് ഡോ. അനില ഏതാനും വര്‍ഷം മുമ്ബാണ് അന്തരിച്ചത്. ഏക മകനാണ് അമിത്. അവിവാഹിതനാണ്

Related posts

Leave a Comment