ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാല്‍ പിന്തുണയ്ക്കാമെന്ന് ഏതാനും ബിജെപി എംപിമാർ അറിയിച്ചിരുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനർജി.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയില്‍ നടന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിലാണ് അഭിഷേക് ബാനർജി ഇക്കാര്യം അറിയിച്ചത്.
ബംഗാളില്‍ നിന്നുള്ള മൂന്ന് എംപിമാരാണ്, ഇന്ത്യ സഖ്യ സർക്കാരിനെ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
തൃണമൂല്‍ കോണ്‍ഗ്രസുമായി ശക്തമായ പോരാട്ടം നടന്ന ബംഗാളില്‍ ബിജെപിക്ക് 12 എംപിമാരാണ് ഉള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ 20 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു.
കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചു. ഇതിനിടെയാണ്, മൂന്ന് ബിജെപി എംപിമാർ കൂറു മാറാൻ സന്നദ്ധരായിരുന്നുവെന്ന അഭിഷേക് ബാനർജിയുടെ വെളിപ്പെടുത്തല്‍.