ന്യൂഡല്‍ഹി: ഇസ്രയേല്‍-ഫലസ്തീന്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുമ്ബോള്‍ ലോകം ഉറ്റുനോക്കുന്നത് ഇസ്രയേലിന്റെ അയണ്‍ ഡോം സംവിധാനത്തെ കുറിച്ചാണ്. ഹമാസ് മിസൈലുകളെ തകര്‍ക്കുന്ന അയണ്‍ ഡോം സംവിധാനം എല്ലാവര്‍ക്കും ഒറു അത്ഭുതമാണ്. ഈ പ്രതിരോധ സംവിധാനം ഇന്ത്യക്കുണ്ടോ എന്നത് അടക്കമുള്ള ഇന്റര്‍നെറ്റ് സെര്‍ച്ചുകള്‍ സജീവമാണ് താനും എന്നാല്‍, ഈ സംവിധാനം നിലവില്‍ ഇന്ത്യക്കില്ലെന്നതാണ് വാസ്തവം. അതേസമയം സമീപ ഭാവിയില്‍ തന്നെ അയണ്‍ ഡോം സംവിധാനത്തെ വെല്ലുന്ന മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യക്കുണ്ടാകും എന്നാണ് പുറത്തുവരുന്ന സൂചനകള്‍.
റഷ്യയുടെ പക്കല്‍ നിന്നുമാണ് ഇന്ത്യ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 വാങ്ങുന്നത്. ഇത് അയണ്‍ ഡോമിനേക്കാള്‍ മികച്ചതാണെന്ന അഭിപ്രായങ്ങളും ഉരുന്നുണ്ട്. അയണ്‍ ഡോമിന്റെ കാര്യത്തില്‍ ഇസ്രയേലാണ് മുന്നില്‍. അമേരിക്കയും റഷ്യയും ഒട്ടും തന്നെ പിന്നിലല്ല താനും. ചുറ്റും ഭീഷണിയുള്ളതാണ് ഇസ്രയേലിന്റെ മുന്നേറ്റത്തിനു പിന്നില്‍. റഷ്യയില്‍ നിന്നുമാണ് ഇന്ത്യ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങഉന്നത്. ഇതിന് 5 ബില്ല്യന്‍ ഡോളറാണ് രാജ്യം മുടക്കുന്നത്. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള വ്യത്യാസങ്ങളിലൊന്ന് രാജ്യത്തിന്റെ വലുപ്പമാണ്. ഇസ്രയേല്‍ ചെറിയ രാജ്യമാണ്. ഇന്ത്യയ്ക്കാണെങ്കില്‍ ഭൂഖണ്ഡങ്ങളുടേതു പോലെയുള്ള വലുപ്പവും ഉണ്ട്.
എസ്-400 ന് ബാലിസ്റ്റിക് മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍ എന്നിവയെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടെന്നാണ് പുറ്ത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇവ കൂടുതല്‍ ദൂരത്തില്‍ പ്രയോഗിക്കുകയും ചെയ്യാം. എസ്-400 ഉപയോഗിച്ച് 300-400 കിലോമീറ്റര്‍ അകലെയുള്ള മിസൈലുകള്‍, യുദ്ധ വിമാനങ്ങള്‍ തുടങ്ങിയവയെ തകര്‍ക്കാനായേക്കും. ഇതു കൂടാതെ, ഇന്ത്യയും ഇസ്രയേലും തമ്മില്‍ അത്യാധുനിക മിസൈലുകളുടെ കാര്യത്തില്‍ സഹകരണമുണ്ടെന്ന കാര്യവും ഓര്‍ക്കാം. ഇതില്‍ ബറാക്-8 (Baraak-8) Dള്‍പ്പെടും. ഇരു രാജ്യങ്ങളും തമ്മില്‍ പല വ്യോമ പ്രതിരോധ റഡാര്‍ സഹകരണവും ഉണ്ടെന്നും പറയപ്പെടുന്നു.
എന്താണ് അയണ്‍ ഡോം?
ഇസ്രയേല്‍ ജനതയെ മിസൈലുകളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന സംവിധാനമാണ് അയണ്‍ ഡോം. അയണ്‍ ഡോമുകള്‍ ജന്മമെടുക്കുന്നത് 2006ലെ ഇസ്രയേല്‍-ലബനന്‍ യുദ്ധത്തിന്റെ സമയത്താണ്. അന്ന് ഹിസ്ബുള്ള ആയിരക്കണക്കിന് റോക്കറ്റുകളാണ് ഇസ്രയേലിലേക്ക് തൊടുത്തത്. തൊട്ടടുത്ത വര്‍ഷമാണ് തങ്ങള്‍ വികസിപ്പിച്ചെടുത്ത റഫാല്‍ അഡ്വാന്‍സഡ് സിസ്റ്റത്തിനു വ്യോമാക്രമണങ്ങളെ തടയാനാകുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചത്. ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസുമായി ചേര്‍ന്നാണ് ഇതു വികസിപ്പിച്ചത്.
ഹ്രസ്വ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന, ഭൂതല-ആകാശ പ്രതിരോധ സിസ്റ്റമാണ് അയണ്‍ ഡോം. ഇതിനായി ഒരു റഡാറും, ടമിര്‍ (Tamir) ഇന്റര്‍സെപ്റ്റര്‍ മിസൈലുകളും ഒരുമിപ്പിച്ചു പ്രവര്‍ത്തിക്കുകയാണ്. ഇസ്രയേലിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പാഞ്ഞടുക്കുന്ന റോക്കറ്റുകളെയും മിസൈലുകളെയും കണ്ടെത്തുകയും നിരായുധീകരിക്കുകയും ചെയ്യുകയാണ് അയണ്‍ ഡോം ചെയ്യുന്നത്. റോക്കറ്റുകള്‍, പീരങ്കിയുണ്ടകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആളില്ലാവിമാനങ്ങള്‍ തുടങ്ങിയവയ്ക്കെതിരെയും പ്രതിരോധം ചമയ്ക്കാന്‍ ഇതിനാകുമെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
ഇവ യുദ്ധരംഗത്ത് വിന്യസിക്കുന്നത് 2011ലാണ്. ഇതിന് 90 ശതമാനം വിജയം കൈവരിക്കാനാകുമെന്നാണ് റഫാല്‍ അവകാശപ്പെടുന്നത്. അത്രയ്ക്കുമില്ലെങ്കിലും ഇതുപയോഗിച്ച് 2000 ആക്രമണങ്ങളെങ്കിലും തകര്‍ത്തിട്ടുണ്ടെന്നും, ഏകദേശം 80 ശതമാനം ഫലപ്രദമാണ് ഈ സിസ്റ്റമെന്ന് യുദ്ധ വിശകലനക്കാരും സാക്ഷ്യപ്പെടുത്തുന്നു. വിവിധ തരത്തിലുള്ള വ്യോമ ഭീഷണികളെ തങ്ങളുടെ അയണ്‍ ഡോമിന് തകര്‍ക്കാനാകുമെന്നും നാഗരിക മേഖലകളെ സംരക്ഷിച്ചു നിര്‍ത്താനാകുമെന്നും റഫാല്‍ അവകാശപ്പെടുന്നു.
അയണ്‍ഡോമിന് പ്രധാനമായും മൂന്നു സിസ്റ്റങ്ങളാണ് ഉള്ളത്. അവയുടെ സംയുക്തമായുള്ള പ്രവര്‍ത്തനമാണ് പ്രതിരോധം ചമയ്ക്കുന്നത്. പല രീതിയിലുള്ള ഭീഷണികളെയും ഇവയ്ക്ക് ഇല്ലായ്മ ചെയ്യാനാകുമെന്നു പറയുന്നു. ആക്രമണങ്ങള്‍ കണ്ടെത്താനും അതിനെ ട്രാക്കു ചെയ്യാനുമുള്ള ഒരു റഡാര്‍, ബാറ്റില്‍മാനേജ്മെന്റ് ആന്‍ഡ് വെപ്പണ്‍ കണ്ട്രോള്‍ സിസ്റ്റം( ബിഎംസി), മിസൈല്‍ തൊടുക്കാനുള്ള സജ്ജീകരണം എന്നിവയാണ് മൂന്നു സിസ്റ്റങ്ങള്‍. എല്ലാത്തരം കാലാവസ്ഥയിലും സുഗമമായി പ്രവര്‍ത്തിക്കുമെന്നതാണ് ഇതിന്റെയൊരു ഗുണമായി എടുത്തുപറയുന്നത്. രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസവും അയണ്‍ ഡോമിനു പ്രശ്നമല്ല.
എല്ലാത്തരം വ്യോമ പ്രതിരോധ സിസ്റ്റങ്ങള്‍ക്കും ഇത്തരത്തിലുള്ള രണ്ടു ഘടകങ്ങളാണ് ഉള്ളത്. ഒന്ന് റഡാര്‍. അതു വഴി ചെറിയ വസ്തുക്കളെ വരെ കണ്ടെത്താന്‍ സാധിക്കും. രണ്ടാമതായി ഇതിന്റെ നീക്കം എങ്ങോട്ടാണെന്ന് മനസ്സിലാക്കാനുള്ള സജ്ജീകരണം. ഒരു പ്രദേശത്തിനായി ഇത്തരത്തിലുള്ള രണ്ടോ മൂന്നോ റഡാറുകളുടെ സേവനം ഉറപ്പാക്കും. ശത്രുവിന്റെ മിസൈലിനെതിരെ ആയുധം തൊടുക്കുമ്ബോള്‍ അതിന്റെ ചലനം നിയന്ത്രിക്കുന്നതും ട്രാക്കിങ് റഡാറായിരിക്കും. തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ ആയുധത്തിന്റെ തന്നെ ഹെഡ് പ്രവര്‍ത്തന സജ്ജമായി നീങ്ങുകയാണ് ചെയ്യുന്നത്.
ഇങ്ങനെ പ്രതിരോധത്തിനായി തൊടുക്കുന്ന മിസൈലുകളുടെ പാത നിയന്ത്രിക്കുകയും വേണം. ചെറിയ വസ്തുക്കള്‍ക്കു നേരെയാണ് പ്രതിരോധ ആക്രമണമെങ്കില്‍ അവ എല്ലാത്തവണയും ഫലിക്കുക എന്നു പറയുന്നത് അസാധ്യമാണ് താനും. അതിനാണ് ഇത്തരത്തില്‍ അയയ്ക്കുന്ന മിസൈലുകളിലെല്ലാം പ്രോക്സിമിറ്റിഫ്യൂസ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതൊരു ലേസര്‍ നിയന്ത്രിത ഫ്യൂസാണ്. ഏതുവസ്തുവിനു നേരെയാണോ മിസൈല്‍ തൊടുത്തിരിക്കുന്നത്, ആ വസ്തുവിന് 10 മീറ്റര്‍ അടുത്തെത്തുമ്ബോള്‍ ലേസര്‍ നിയന്ത്രിത ഫ്യൂസ് പ്രവര്‍ത്തിക്കുകയും ചിന്നിച്ചിതറുന്ന വെടിയുണ്ട (shrapnel) അടങ്ങുന്ന മിസൈല്‍ അയച്ച് വസ്തുവിനെ തീര്‍ത്തുകളയുകയും ചെയ്യുന്നത്. ലക്ഷ്യമിട്ട വസ്തു, തൊടുക്കുന്ന മിസൈല്‍ തുടങ്ങിയവയുടെ ഗതിയും പ്രവേഗവും അറിഞ്ഞ ശേഷമായിരിക്കും ആയുധം അയക്കുന്നത്.
അയണ്‍ ഡോമം പ്രവര്‍ത്തപ്പിക്കാന്‍ വലിയ ചിലവു വരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഓരോ മുഴുവന്‍ യൂണിറ്റിനും ഏകദേശം 50 ദശലക്ഷം ഡോളറിനു മുകളില്‍ വില വരും. ഒരു ഇന്റര്‍സെപ്റ്റര്‍ ടമിര്‍ മിസൈലിന് 80,000 ഡോളറും വില വരും. റോക്കറ്റിന് ഒരെണ്ണത്തിന് 1000 ഡോളറെ വരൂ. ഓരോ റോക്കറ്റിനെയും വഴിയില്‍ വച്ചു തകര്‍ക്കാനായി രണ്ടു ടമിര്‍ മിസൈലുകളെ അയയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഇതിന്റെ വിലയെക്കുറിച്ച് ഓര്‍ത്തിട്ടു കാര്യമില്ലെന്നു പറയുന്നു. കാരണം നിരവധി ജീവനുകളാണ് ഓരോ തവണയും രക്ഷിക്കപ്പെടുന്നത്. കൂടാതെ റോക്കറ്റ് ആക്രമണത്തിന് ഒന്നും ചെയ്യാനാകാത്ത രാജ്യമാണ് തങ്ങളുടേതെന്നത് ജനങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കിയേക്കും. നിലവില്‍ ഇന്ത്യയ്ക്ക് ആകാശ് മിസൈലുകളും, റഷ്യന്‍ സിസ്റ്റമായ പെച്ചോറയും (Pechora) ആണുള്ളത്. എന്നാല്‍, ഇവ ഘട്ടംഘട്ടമായി മാറ്റി ആധുനിക സിസ്റ്റങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ.