ന്യൂഡല്‍ഹി: ഇന്ത്യ 2047 ഓടെ വികസിത രാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ഗണേഷ ചതുര്‍ത്ഥിയാണ്. ഇന്ത്യയുടെ വികസന സ്വപ്നങ്ങള്‍ക്ക് ഒരു വിഘ്നവും ഇനിയുണ്ടാവില്ല.
ഹൃസ്വമെങ്കിലൂം നിര്‍ണായകമായ സമ്മേളനമാണ് നടക്കാന്‍ പോകുന്നത്. ചരിത്രപരമായ പല തീരുമാനങ്ങളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുമ്ബോള്‍ ഈ സമ്മേളനത്തിലുണ്ടാകും.
പുതിയ വിശ്വസത്തോടും ഊര്‍ജത്തോടും പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കുമെന്നും മോദി മാധ്യമങ്ങളോട് പറഞ്ഞൂ. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു പ്രധാനമന്ത്രി.
ചന്ദ്രയാന്‍-3യുടെ വിജയത്തോടെ ശിവശക്തി പോയിന്റ് പ്രചോദനത്തിന്റെ പുതിയ കേന്ദ്രമായി മാറി. തിരംഗ പോയിന്റ് നമ്മില്‍ ആത്മാഭിമാനം നിറയ്ക്കുന്നു.
ലോകമെമ്ബാടും ഇത്തരമൊരു നേട്ടമുണ്ടാകുമ്ബോള്, അതിനെ ആധുനികതയും ശാസ്ത്രവും സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചാണ് കാണുന്നത്.
ഈ കഴിവുകള്‍ ലോകത്തിനു മുന്നിലേക്ക് വരുമ്ബോള്‍, ഇന്ത്യയുടെ മുന്നില്‍ നിരവധി അവസരങ്ങളുടെയും സാധ്യതകളുടെയും കവാടങ്ങള്‍ തുറക്കുകയാണ്.
ജി20 ഉച്ചകോടിയില്‍ ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമാകാന്‍ കഴിഞ്ഞതിലും ജി20യില്‍ ആഫ്രിക്കന്‍ യൂണിയനെ സ്ഥിരാംഗമാക്കാന്‍ കഴിഞ്ഞതിലും ഇന്ത്യയ്ക്ക് അക്കാലവും അഭിമാനിക്കാം. ഇതെല്ലാം ഇന്ത്യയുടെ ശോഭനമായ ഭാവിയുടെ അടയാളങ്ങളാണ്.
ഈ ഹൃസ്വകാല സമ്മേളനത്തില്‍ എല്ലാ അംഗങ്ങളും പരമാവധി സമയം ഉത്സാഹത്തോടും ചുറുചുറുക്കോടെയും സംസാരിക്കണമെന്ന അഭ്യര്‍ത്ഥനയാണുള്ളത്. ജീവിതത്തില്‍ ഉന്മേഷവും വിശ്വാസവും നിറയ്ക്കുന്ന വളരെ ചുരുങ്ങിയ സമയമാണിത്.
നാളെ ഗണേഷ ചതുര്‍ത്ഥിയാണ്. ഈ ദിനം നാം പുതിയ മന്ദരത്തില്‍ പ്രവേശിക്കും. വിഘ്നങ്ങള്‍ അകറ്റുന്നവനാണ് ഭഗവാന് ഗണേഷ്. രാജ്യത്തിന്റെ വികസനത്തില്‍ ഇനി ഒരു വിഘ്നങ്ങളും ഉണ്ടാവില്ല.
ഈ പാര്‍ലമെന്റ് സമ്മേളന ഹൃസ്വമായിരിക്കാം, പക്ഷേ ചരിത്രപരമാണെന്നും മോദി പറഞ്ഞു. ലോക്സഭയില്‍ ഇന്ന് സ്പീക്കര്‍ ഓം ബിര്‍ല പ്രത്യേക പ്രസ്താവന നടത്തും.