ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ സുപ്രധാന പ്രഖ്യാപനമായി ഡിജിറ്റല്‍ കറന്‍സി.
2022-23 വര്‍ഷത്തില്‍ ഡിജിറ്റല്‍ റുപ്പീ പുറത്തിറക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ബ്ലോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും. ഇത് സാമ്ബത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം ആദായനികുതി സ്ലാബില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവിലെ സ്ഥിതി തന്നെ തുടരും. അതേസമയം റിട്ടേണ്‍ അടക്കുന്ന സംവിധാനത്തില്‍ മാറ്റം വരുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഐ ടി റിട്ടേണ്‍ രണ്ട് വര്‍ഷത്തിനാകം പുതുക്കി നല്‍കാം. അധികതുക നല്‍കി മാറ്റങ്ങളോടെ റിട്ടേണ്‍ നല്‍കാമെന്നാണ് പ്രഖ്യാപനം. സഹകരണ സൊസൈറ്റുകളുടെ നികുതി 15 ശതമാനമായി കുറച്ചു. ക്രിപ്‌റ്റോ കറന്‍സി സമ്മാനമായി സ്വീകരിക്കുന്നവര്‍ അധിക നികുതി നല്‍കണമെന്നും പ്രഖ്യാപിച്ചു. ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ നികുതി ഇളവ് 14 ശതമാനമാക്കി ഉയര്‍ത്തിക്കൊണ്ടും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
കേന്ദ്ര ബജറ്റിലെ സുപ്രധാന പ്രഖ്യാപനമായി സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക സഹായവുമുണ്ട്. ഒരു ലക്ഷം കോടി രൂപ ഇതിനായി വകയിരുത്തിയതായി കേന്ദ്രമന്ത്രില പറഞ്ഞു. ഇതിനായി ഒരു ലക്ഷം കോടി രൂപ വകയിരുത്തി. കൂടാതെ അമ്ബത് വര്‍ഷത്തേക്ക് പലിശ രഹിത വായ്‌പ്പയും ലഭ്യമാക്കുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഈ വര്‍ഷം 80 ലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്നമം മന്ത്രി പ്രഖ്യാപിച്ചു. ണ്ടു ലക്ഷം അംഗണവാടികള്‍ ശിശു ആരോഗ്യ കേന്ദ്രങ്ങള്‍ എന്ന നിലയില്‍ അപ്ഗ്രേഡ് ചെയ്യും. എല്ലാ പോസ്റ്റ് ഓഫിസുകളെയും കോര്‍ ബാങ്കിങ് സംവിധാനം വഴി ബന്ധിപ്പിക്കും. തെരഞ്ഞെടുത്ത 75 ജില്ലകളില്‍ ഡിജിറ്റല്‍ ബാങ്കുകള്‍ സ്ഥാപിക്കും. നഗരാസൂത്രണത്തിനായി ഉന്നതതല സമിതി രൂപീകരിക്കും. ഹബ് ആന്‍ഡ് സ്പോക്ക് മോഡലില്‍ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ച് വിദ്യാഭ്യാസ പ്രവര്‍ത്തനം ശക്തമാക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ ഓരോ ക്ലാസിനും ഓരോ ചാനല്‍ തുടങ്ങുമെന്നും ധനമന്ത്രി പറഞ്ഞു.
ഫൈവ് ജി ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സ്പെക്‌ട്രം ലേലം നടത്തുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ അറിയിച്ചു. ഭൂപരിഷ്‌കരണം സാധ്യമാക്കാന്‍ ഒരു രാജ്യം ഒരു രജിസ്ട്രേഷന്‍ നടപ്പാക്കും. ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി സ്പെഷ്യല്‍ മൊബിലിറ്റി സോണുകള്‍ ആരംഭിക്കും. ഇ പാസ്പോര്‍ട്ട് പദ്ധതിക്ക് ഈ വര്‍ഷം തന്നെ തുടക്കമിടുമെന്നും അവര്‍ അറിയിച്ചു.
അടുത്ത 25 വര്‍ഷത്തേയ്ക്കുള്ള വികസന രേഖയ്ക്ക് അടിത്തറയിടുന്നതാണ് ഈ ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യം നേടി നൂറ് വര്‍ഷമാകുമ്ബോഴുള്ള ഇന്ത്യയുടെ വളര്‍ച്ച മുന്നില്‍ കണ്ടുള്ളതാണ് ഈ വികസനരേഖ എന്ന് ബജറ്റ് അവതരണ വേളയില്‍ നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
പിഎം ഗതിശക്തി, ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍, നിക്ഷേപം, എല്ലാവര്‍ക്കും വികസനം എന്നി മേഖലകള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതാണ് ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. ഗതിശക്തി പദ്ധതിക്ക് സമഗ്രപ്ലാന്‍ രൂപീകരിക്കും. റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍, തുടങ്ങിയ ഏഴു മേഖലകളില്‍ ദ്രുതവികസനം സാധ്യമാക്കും. 2022-23ല്‍ 25000 കിലോമീറ്റര്‍ എക്സ്പ്രസ് വേ നിര്‍മ്മിക്കും. 100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ സ്ഥാപിക്കും. മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതിക്ക് തുടങ്ങമിടുമെന്നും ധനമന്ത്രി അറിയിച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഓടി തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു.