ഇന്ത്യയുടെ കോവാക്സിന്‍ അംഗീകരിച്ച്‌ ബ്രിട്ടന്‍; നിയമം നവംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും; ക്വാറന്റൈനും ഒഴിവാക്കി

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവാക്സിന്‍ അംഗീക്കരിച്ച്‌ ബ്രിട്ടന്‍. ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ ലിസ്റ്റിംഗില്‍ ഉള്‍പ്പെടുത്തിയ കോവിഡ് 19 വാക്‌സിനുകള്‍ അംഗീകരിക്കുമെന്ന് ബ്രിട്ടന്‍ അറിയിച്ചു.

കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ

ഇതില്‍ ചൈനയുടെ സിനോവാക്, സിനോഫാം, ഇന്ത്യയുടെ കോവാക്‌സിന്‍ എന്നിവ രാജ്യത്തേക്ക് പ്രവേശിക്കാന്‍ യാത്രക്കാര്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന അംഗീകൃത വാക്സിനുകളായി ബ്രിട്ടന്‍ പരിഗണിച്ചു.

നവംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങള്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മലേഷ്യ, ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൂര്‍ണമായും വാക്സിനേഷന്‍ എടുത്ത ആളുകള്‍ക്ക് പ്രയോജനപ്പെടും. പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്ത 18 വയസ്സിന് താഴെയുള്ള എല്ലാ ആളുകള്‍ക്കും ബ്രിട്ടനിലേക്ക് യാത്ര ചെയ്യാം.

മാത്രമല്ല, രാജ്യം അംഗീകരിച്ച വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ ഇരിക്കേണ്ട ആവശ്യവുമില്ല. ഇത് യാത്രാ നിയമങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

Related posts

Leave a Comment