ഇന്ത്യയുടെ ഏത് ആവശ്യവും പരിഗണിക്കാമെന്ന് റഷ്യ

അസംസ്‌കൃത എണ്ണയുള്‍പ്പെടെ ഇന്ത്യയുടെ ഏത് ആവശ്യവും പരിഗണിക്കാമെന്ന് റഷ്യ. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്.

ജയ്ശങ്കര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലവ്‌റോവ് ഇ്ക്കാര്യം അറിയിച്ചത്.

അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളുടെ വിമര്‍ശനങ്ങള്‍ക്കും മുന്നറിയിും നിലനി്ല്‍ക്കവെയാണ് ഡല്‍ഹിയിലെത്തിയ റഷ്യന്‍ പ്രതിനിധിയുമായി ഇന്ത്യ നിര്‍ണായക ചര്‍ച്ച നടത്തിയത്. യുക്രൈന്‍ പ്രതിസന്ധി ആരംഭിക്കുന്നതിനുമുമ്ബുള്ള വിലയില്‍ ഇന്ത്യക്ക് എണ്ണ നല്‍കാമെന്നതാണ് റഷ്യ നല്‍കിയ പ്രധാന വാഗ്ദാനം. ഡോളറിനെ മറികടന്ന് വാണിജ്യ-വ്യാപാര ഇടപാടുകള്‍ നടത്താന്‍ റൂബിള്‍-രൂപ സംവിധാനം ശക്തിപ്പെടുത്തുന്നതിനും നടപടികളുണ്ടാകും.

മോസ്‌കോക്കെതിരായ ഉപരോധത്തെ അവഗണിക്കുന്ന രാജ്യങ്ങള്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന അമേരിക്കയുടെ മുന്നറിയിപ്പിനു തൊട്ടുപിന്നാലെയാണ് ഇന്ത്യ-റഷ്യ ഉന്നതതലചര്‍ച്ച നടത്തിയത്.. യുക്രൈനെ കടന്നാക്രമിച്ച റഷ്യയില്‍നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നത് നിര്‍ത്തണമെന്ന് അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്കുമേല്‍ കടുത്തസമ്മര്‍ദം ചെലുത്തുന്നുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ഡല്‍ഹി ഹൈദരാബാദ് ഹൗസിലാണ് വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ചനടത്തിയത്. ഇന്ത്യ-റഷ്യ ബന്ധത്തിലെ പ്രധാനവാക്ക് സൗഹൃദം എന്നതാണെന്ന് സെര്‍ജി ലവ്റോവ് പറഞ്ഞു. അന്താരാഷ്ട്ര വിഷയങ്ങളെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ യുക്രൈന്‍ പ്രതിസന്ധിയിലേക്ക് ചുരുക്കാനാണ് ശ്രമിക്കുന്നത്. പക്ഷംപിടിക്കാതെ, വസ്തുതകളെ അടിസ്ഥാനമാക്കി ഇന്ത്യ നിലപാട് സ്വീകരിക്കുന്നതിനെ റഷ്യ സ്വാഗതംചെയ്യുന്നെന്ന് ലവ്‌റോവ് പറഞ്ഞു.

വിഷമകരമായ ആഗോളാന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടക്കുന്നതെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടി. സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും നയതന്ത്രചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Related posts

Leave a Comment