ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 21393 ആയി ഉയര്‍ന്നു. കോവിഡ് മരണസംഖ്യ 681 ആയി ഉയര്‍ന്നതായി കേന്ദ്ര -ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവില്‍ 16454 പേരാണ് ചികിത്സയിലുള്ളത്. 4257 പേര്‍ രോഗമുക്തി നേടിയെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 23 വരെ 485,172 വ്യക്തികളില്‍ നിന്നായി 500,542 സാമ്ബിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു
ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 5652 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് 269 പേരാണ് ഇവിടെ മരിച്ചത്.
ഗുജറാത്തില്‍ 2,407 , ന്യൂഡല്‍ഹിയില്‍ 2,248 , രാജസ്ഥാനില്‍ 1,935, മധ്യപ്രദേശില്‍ 1,592, തമിഴ്‌നാട്ടില്‍ 1,629, ഉത്തര്‍പ്രദേശില്‍ 1,449 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെലങ്കാനയില്‍ കോവിഡ് ബാധിതരുടെ എണ്ണം 949 ആയി ഉയര്‍ന്നിട്ടുണ്ട്.