രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 3,57,229 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 3,449 പേരാണ് കൊവിഡ് മൂലം മരിച്ചത്. 3,20,289 പേര്‍ രോഗമുക്തി നേടി.
രാജ്യത്തെ ആകെ കേസുകളുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. ആകെ 1.66 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടാനായി. 34,47,133 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. എന്നാല്‍ കേരളമടക്കം പത്തു സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം കൂടുതലാണ്.
അതേസമയം കൊവിഡ് രണ്ടാം തരംഗം തീവ്രമാകുമ്പോഴും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുകയാണ്. ഓക്സിജന്‍ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ ആശുപത്രികള്‍ വീണ്ടും രംഗത്തെത്തി.
ഡല്‍ഹിയില്‍ പ്രതിദിനം 976 മെട്രിക് ടണ്‍ ഓക്സിജനാണ് ആവശ്യമുള്ളത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് 590 മെട്രിക് ടണ്‍ ഓക്സിജന്‍ മാത്രമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ തുടരുന്നത്. മരുന്നുകളുടെയും ഐസിയു കിടക്കകളുടെയും ക്ഷാമം രൂക്ഷമാണ്.
അതിനിടെ കഴിഞ്ഞ ദിവസം ഓക്സിജന്‍ കിട്ടാതെ കര്‍ണാടകയിലെ ചാമരാജ് ആശുപത്രിയില്‍ 24 രോഗികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന ബംഗളൂരുവിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്.
മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ മാത്രം? വന്‍പരീക്ഷണത്തിനൊരുങ്ങി സിപിഎം, ലക്ഷ്യം തലമുറ മാറ്റം