ഇന്ത്യയില്‍ 24 മണിക്കൂറില്‍ 5,242 പുതിയ കൊവിഡ് കേസുകള്‍; 157 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 5,242 പേര്‍ക്ക് പുതുതായി കൊവിഡ് കണ്ടെത്തി. 24 മണിക്കൂറിനുള്ളില്‍ 157 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 3,029 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 96,169 കേസുകളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 56,316 പേര്‍ ചികില്‍സയിലുണ്ട്. 36,824 പേരുടെ രോഗം ഭേദമായി.

മെയ് 31 വരെ തുടരുന്ന രാജ്യവ്യാപകമായി ലോക്കഡൗണിന്റെ നാലാം ഘട്ടത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ദിവസത്തിലാണ് ഈ കുതിപ്പ്. സംഭവങ്ങള്‍ക്കനുസരിച്ച്‌ സോണുകളെ കളര്‍ കോഡ് ചെയ്യാന്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ പന്ത് സംസ്ഥാനങ്ങള്‍ക്ക നിര്‍ദേശം നല്‍കി

ഗുജറാത്തിലും മധ്യ പ്രദേശിലും മഹാരാഷ്ട്രയിലും ബംഗാളിലുമാണ് ഏറ്റവും ഉയര്‍ന്ന മരണ നിരക്ക്. മഹാരാഷ്ട്രയില്‍ മരണസംഖ്യ 1200 അടുത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63 പേരാണ് മരിച്ചത്. രോഗികളുടെ എണ്ണം 33,000 കടന്നു. ഡല്‍ഹിയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലും പതിനായിരത്തിലധികം പേര്‍ക്ക് രോഗമുണ്ട്. ഗുജറാത്തില്‍ ഇന്നലെ 34 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 659 ആയി. ഇതുവരെ 11379 പേര്‍ക്കാണ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 4,499 പേര്‍ക്ക് അസുഖം ഭേദമായി. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 31 കൊവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയതു. ഇതോടെ മരണസംഖ്യ 160 ആയി. കൊവിഡ ബാധിതരുടെ എണ്ണം 10,054 ആയി ഉയര്‍ന്നു. 4,485 പേര്‍ രോഗമുക്തി നേടി. പശ്ചിമബംഗളില്‍ രോഗം സ്ഥിരീകരിച്ചത് 2,677 പേര്‍ക്കാണ്. ഇവിടെ 238 പേരാണ് മരിച്ചത്.

ആന്ധ്രാ പ്രദേശ്-2407, ബീഹാര്‍-1262, ഹരിയാന-910, കശ്മീര്‍-1183, കര്‍ണാടക-1147, കേരള-601, മധ്യ പ്രദേശ്-4977, ഒഡീഷ-828, പഞ്ചാബ്-1964, രാജസ്ഥാന്‍-5202, തെലങ്കാന-551, ഉത്തര്‍പ്രദേശ്-4259, ബംഗാള്‍-2677 എന്നിങ്ങനെയാണ് രോഗം പിടിപ്പെട്ടവരുടെ എണ്ണം.

Related posts

Leave a Comment