ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതര്‍ 94 ലക്ഷത്തിലേക്ക്; പ്രധാനമന്ത്രി വാക്സിന്‍ നിര്‍മ്മാണ പ്ലാന്റുകള്‍ സന്ദര്‍ശിക്കുന്നു

ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണ ഫാര്‍മ പ്ലാന്റുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുന്നു.

കോവിഡ് വാക്സിന്‍ നിര്‍മ്മാണം നേരിട്ട് വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദില്‍ എത്തി. അഹമ്മദാബാദിലെ സൈക്കോവിഡ് വാക്സിന്‍ വികസനം വിലയിരുത്തി.

രാജ്യത്ത് ആകെ കോവിഡ് രോ​ഗികളുടെ എണ്ണം 93, 51,110 ആയി. 24 മണിക്കൂറിനിടെ 41,322 പേര്‍ക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്.

ഇന്നലെ 485 പേര്‍ കൂടി മരിച്ചതോടെ ആകെ രോ​ഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,36,200 ആയി. 87,59,969 പേരാണ് ഇതുവരെ രോ​ഗമുക്തി നേടിയത്.
അഹമ്മദാബാദ് നഗരത്തിന് സമീപമായുളള ചാങ്കോദര്‍ വ്യാവസായിക മേഖലയിലാണ് സൈഡസ്‌ കാഡിലയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

Related posts

Leave a Comment