ഇന്ത്യയില്‍ കോവിഡ്​ മരണം ആയിരം കടന്നു; 31,332 പേര്‍ക്ക്​ രോഗബാധ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്​ മരണം 1007 ആയി. 31,332 പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചു. 7696 പേര്‍ രോഗമുക്​തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 73 പേരാണ്​ മരിച്ചത്​. 1897 പേര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു. ഇതേ കാലയളവില്‍ 827 ​േപര്‍ രോഗമുക്​തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ്​ വ്യാപനം തടയാന്‍ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിട്ടും മഹാരാഷ്​ട്രയിലും ഗുജറാത്തിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്​. മഹാരാഷ്​ട്രയില്‍ 9318 പേര്‍ക്കാണ്​ കോവിഡ്​ കണ്ടെത്തിയത്​. മരണസംഖ്യ 369 ആയി. ഗുജറാത്തില്‍ രോഗബാധിതരുടെ എണ്ണം 3744 ആയി. 162 പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു.

ഡല്‍ഹിയില്‍ 3314 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 54 പേര്‍ മരിക്കുകയും ചെയ്​തു. രാജസ്​ഥാനില്‍ 19 പേര്‍ക്കു കൂടി രോഗം സ്​ഥിരീകരിച്ചതോടെ ആകെ വൈറസ്​ ബാധിതരുടെ എണ്ണം 2383 ആയി. 46 പേര്‍ക്ക്​ ജീവന്‍ നഷ്​ടമായി.

Related posts

Leave a Comment