ഇന്ത്യയില്‍ ഒമൈക്രോണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് യുവാക്കളെ

ഡല്‍ഹി: ഇന്ത്യയില്‍ ഒമൈക്രോണ്‍ കൂടുതല്‍ ബാധിച്ചത് യുവാക്കളിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

രാജ്യത്തിലെ 37 ആശുപത്രികളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. മൂന്നാം തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ശശാശരി പ്രായം 44 ആയിരുന്നു.

എന്നാല്‍, നേരത്തെ ശരാശരി പ്രായം 55 എന്നത് ആയിരുന്നു. ജനുവരി 16, 2021 നും ജനുവരി 17, 2022 നും ഇടയിലുള്ള ഹോസ്പിറ്റലൈസേഷന്‍ വിവരങ്ങള്‍ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 എന്നിവയുമായി താരതമ്യം ചെയ്തിരുന്നു.

1മൂന്നാം തരംഗത്തില്‍ ഇന്ത്യയുടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ കൂടുതലും ചെറുപ്പമായിരുന്നു. ഇവര്‍ അതിശയകരമായ ഉയര്‍ന്ന രോഗ പ്രതിരോധ ശേഷിയുളളവരാണ്. വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച രോഗികളുടെ ക്ലിനിക്കല്‍ പ്രൊഫൈല്‍ വിശദീകരിച്ച്‌ ഡോ. ഭാര്‍ഗവ വ്യക്തമാക്കി.ഈ ചെറുപ്പക്കാരില്‍ മറ്റ് അസുഖങ്ങള്‍ വളരെ കൂടുതലാണ്. ഏകദേശം 46 ശതമാനം പേര്‍ക്ക് മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരില്‍ പകുതിയോളം പേര്‍ക്ക് നേരിയ ചില അസുഖങ്ങള്‍ മാത്രം ഉണ്ടായിരുന്നു. – ഡോ. ഭാര്‍ഗവ പറഞ്ഞു.

2

അതേസമയം, വലിയ തോതിലുള്ള മരണങ്ങള്‍ക്ക് രണ്ടാം തരംഗം സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍, ഈ മൂന്നാം തരംഗം രണ്ടാം തരംഗത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും മറ്റ് വ്യത്യാസങ്ങളുണ്ടെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ എല്ലാ ലക്ഷണങ്ങളുമുളള രോഗികള്‍ കുറവാണെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. അതേസമയം, തൊണ്ട വേദനയായിരുന്നു പ്രധാന ലക്ഷണമെന്ന് ഒമൈക്രോണ്‍ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

3

ഡെല്‍റ്റ തരംഗവും ഒമൈക്രോണ്‍ തരംഗവും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ ; –

1. ശ്വാസതടസ്സം, മണമോ രുചിയോ ഇല്ലായ്മ എന്നിവ ഒമൈക്രോണ്‍ തരംഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളായിരുന്നില്ല. തൊണ്ടവേദന, പനി, ചുമ എന്നിവ രോഗികളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2. മൂന്നാം തരംഗത്തില്‍ എല്ലാ ലക്ഷണങ്ങളും കുറവായിരുന്നു

4

3. മൂന്നാം തരംഗത്തില്‍ രോഗബാധിതരുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെയും ശരാശരി പ്രായം 44 വയസ്സായിരുന്നു.

4. കോമോര്‍ബിഡിറ്റികളുടെ സാന്നിധ്യം നേരത്തെ 66% ആയിരുന്നത് 46% ആയിരുന്നു.

5. മൂന്നാം തരംഗത്തില്‍ മരുന്നുകളുടെ ഉപയോഗം കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടു. കേസുകളില്‍ സങ്കീര്‍ണതകള്‍ കുറവായിരുന്നു.

5

അതേസമയം, വ്യാഴാഴ്ച ഇന്ത്യയില്‍ ആകെ 1,72,433 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഇതോടെ, ആകെ രോഗികളുടെ എണ്ണം 4.16 കോടിയായി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌, സജീവ കേസുകള്‍ 15,33,921 ആണ്.രാജ്യത്ത് പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 12.98 ശതമാനമാണ്. അതേസമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10.99 ശതമാനമാണ്. രാജ്യ വ്യാപകമായി നടത്തുന്ന വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 167.87 കോടി പേര്‍ക്ക് വാക്സിന്‍ ഡോസുകള്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,59,107 പേര്‍ രോഗമുക്തി നേടി. ഇതോടെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,97,70,414 ആയി. നിലവിലെ രോഗ മുക്തി നിരക്ക് 95.14% ആണ്.

6

അതേസമയം, കേരളത്തിലും മിസോറാമിലും രോഗ വ്യാപനം ഉയരുകയാണെന്ന് ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2 സംസ്ഥാനങ്ങള്‍ രോഗവ്യാപനത്തിന്റെ തോത് ഉയര്‍ത്തുന്ന സംസ്ഥാനങ്ങളാണ്. ടിപിആര്‍ കൂടുതല്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. കേരളത്തിലെ മൂന്നാഴ്ചയ്ക്ക് ഇടയുള്ള ടി പി ആര്‍ കേന്ദ്രം പരിശോധിച്ചിരുന്നു.മൂന്നാഴ്ചയ്ക്കിടെ 13.3 ശതമാനം ടി പി ആര്‍ എന്നതില്‍ നിന്ന് 47 ശതമാനമായി ടിപിആര്‍ ഉയര്‍ന്നു എന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് 16 സംസ്ഥാനങ്ങളില്‍ 100% വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Related posts

Leave a Comment