രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേര്‍ക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളില്‍ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തെ ആക്റ്റീവ് കേസുകളും 101 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 4,64,357 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.നിലവില്‍ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.17 ശതമാനമാണ്.
നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്.രാജ്യത്തെ പ്രതിദിന രോഗമുക്തി നിരക്ക് കഴിഞ്ഞ 15 ദിവസങ്ങളില്‍ മൂന്ന് ശതമാനത്തിന് താഴെയായി രേഖപ്പെടുത്തി. കൊവിഡ് വ്യാപനത്തിന് ശമനം കണ്ടതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ കൊവിഡ് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ പോരാടാന്‍ മൊഡേണ, ഫൈസര്‍ വാക്സിന്‍ ഫലപ്രദമെന്ന് പഠനം.കൊവിഡ് മുക്തിനേടിയവരുടേയും, മൊഡേണ അല്ലെങ്കില്‍ ഫൈസര്‍ വാക്സിന്‍ സ്വീകരിച്ചവരുടേയും ടി- സെല്ലുകള്‍ക്ക് കൊവിഡിന്റെ വിവിധ വകഭേദങ്ങളെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പഠനം
ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളില്‍ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
