ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി സൗജന്യ വീഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോം അവതരിപ്പിച്ച്‌ ആമസോണ്‍

ന്യൂഡല്‍ഹി : ഇന്ത്യയില്‍ സൗജന്യ വിഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോം അവതരിപ്പിച്ച്‌ ആമസോണ്‍.ആമസോണ്‍ ആപ്പിന്റെ ഭാഗമായാണ്​ മിനിടിവിയും എത്തുന്നത്​.

മറ്റ്​ സ്​ട്രീമിങ്​ ആപുകളില്‍ നിന്ന്​ വ്യത്യസ്​തമായി മിനിടിവിക്ക്​ പണം കൊടുത്തുള്ള സബ്​സ്​ക്രിപ്​ഷന്‍ ആവശ്യമില്ല. ഈ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമില്‍ പരസ്യങ്ങളുണ്ടാകും. ലോകത്ത്​ ആദ്യമായാണ്​ ഇത്തരമൊരു സേവനം ആമസോണ്‍ അവതരിപ്പിക്കുന്നത്‌ .

വെബ്​ സീരിസ്​, കോമഡി ഷോ, ടെക്​ ന്യൂസ്​, ഫുഡ്​, ബ്യൂട്ടി, ഫാഷന്‍ തുടങ്ങിയവ മിനിടിവിയില്‍ ലഭ്യമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ എക്​സ്​ക്ലൂസീവ്​ വിഡിയോകള്‍ മിനിടി.വിയുടെ ഭാഗമായി എത്തുമെന്നാണ്​ ആമസോണ്‍ അറിയിച്ചിരിക്കുന്നത്​.

Related posts

Leave a Comment