ഇന്ത്യന്‍ 2-ല്‍അഭിനയിക്കാന്‍ കാജല്‍ അഗര്‍വാള്‍ നവംബറില്‍ എത്തും

കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇന്ത്യന്‍ 2. തടസങ്ങള്‍ ഒക്കെ നീങ്ങി ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റ് 19-ന് ഹൈദരാബാദില്‍ ആരംഭിക്കും. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. കാജല്‍ നവംബറിലാകും ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തുക. ആര്യയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട് . ശങ്കര്‍ തന്നെ ഒരുക്കിയ കമല്‍ ഹസന്‍ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമാണിത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ 2 എത്തുന്നത്. സിദ്ധാര്‍ത്ഥും ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും പ്രധാനപ്പെട്ട വേഷങ്ങളിലുണ്ട് തമിഴിനു പുറമെ ചിത്രം ഒരേസമയം തെലുങ്ക്,ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. 200കോടി ബഡ്ജറ്റുളള ഒരു സിനിമയായിരിക്കും ഇന്ത്യന്‍2 എന്നാണ് റിപ്പോര്‍ട്ട്. സിദ്ധാര്‍ഥും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ പ്രിയ ഭവാനി ശങ്കറും ഒരു പ്രധാനവേഷത്തില്‍ എത്തുന്നു. പ്രിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ബോളിവുഡ് താരം വിദ്യുത് ജമാല്‍ വില്ലന്‍ വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. എട്ട് വിദേശ രാജ്യങ്ങളില്‍ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റ ഫസ്റ് ലുക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു

Related posts

Leave a Comment