ഇന്ത്യന്‍ സൈന്യത്തിന്റെ സുരക്ഷിത കരങ്ങളിലേറി ബാബു ജീവിതത്തിലേക്ക്; മലമുകളില്‍ എത്തിച്ചത് നാല്‍പ്പത് മിനിറ്റില്‍

പാലക്കാട്: മലമ്ബുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു.

കയര്‍ അരയില്‍ ബെല്റ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. ഹെലികോപ്ടര്‍ ഉപയോഗിച്ച്‌ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കും. ബേസ് ക്യാമ്ബിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുകയെന്നാണ് സൂചന. എയര്‍ലിഫ്റ്റിങ്ങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടന്‍ എത്തും.

രാജ്യത്തെ ഏതു കോണിലും ഏതു മനുഷ്യനും ആപത്തില്‍ തുണയാകുന്ന അവസാനം വാക്ക് തന്നെയാണ് അതിര്‍ത്തി കാക്കുന്ന ധീരന്മാര്‍ കാണിച്ചു. രാജ്യത്തിന്റെ അതിര്‍ത്തിക്ക് മാത്രമല്ല ഏതൊരു മൂലയില്‍ ഏതൊരു കുഞ്ഞ് ജീവനും ഉടയോന്മാരാണെന്നു കാട്ടി. ഇന്നു രാവിലെ തന്നെ സൈന്യം വെള്ളവും ഭക്ഷണവും നല്‍കി്. ബാബുവിനെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. സിവില്‍ ഡിഫന്‍സിലെ കണ്ണന്‍ എന്ന ജീവനക്കാരനാണ് ഇക്കാര്യം ഫോണില്‍ അറിയിച്ചത്. ദൗത്യസംഘത്തിലെ ഒരാള്‍ കയറിലൂടെ ഇറങ്ങിയാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. രണ്ട് കുപ്പി വെള്ളമാണ് നല്‍കിയത്. 45 മണിക്കൂറിനൊടുവിലാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. ഇതോടെ ദൗത്യസംഘത്തിന് പ്രതീക്ഷയേറി. ബാബു ഏറെ നേരെ വെള്ളം ചോദിച്ചിരുന്നു. വെള്ളം നല്‍കുന്നതിനായി വലിയ ഡ്രോണ്‍ കോയമ്ബത്തൂരില്‍ നിന്ന് എത്തിച്ചിരുന്നു. എന്നാല്‍ അതിന് മുമ്ബേ അദ്ദേഹത്തിന് സൈന്യം വെള്ളവും ഭക്ഷണവും നല്‍കി.

Related posts

Leave a Comment