ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയിട്ട് ഇന്നേക്ക് 13 വര്‍ഷം തികയുകയാണ്. 2008 ആഗസ്റ്റ് 18 ന് ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിലാണ് വിരാട് കോഹ്ലി ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ 12 റണ്‍സാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. കുലശേഖരയുടെ പന്തിലാണ് കോഹ്ലി പുറത്തായത്. 14ആം മത്സരത്തിലാണ് കോഹ്ലി ഏകദിനത്തിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയത്.
തന്റെ 13 വര്‍ഷത്തെ കരിയറിനിടെ ഒരുപാട് റെക്കോര്‍ഡുകള്‍ താരത്തിനെ തേടിയെത്തിയിട്ടുണ്ട്. അതുപോലെ തന്നെ വിമര്‍ശനങ്ങളും കോഹ്ലി നേരിട്ടിട്ടുണ്ട്. പക്ഷെ അപ്പോഴെല്ലാം തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ കോഹലി വിമര്‍ശകര്‍ക്ക് ശക്തമായ മറുപടി നല്‍കിയിരുന്നു. റണ്‍ ചേസിങ്ങില്‍ അസാമാന്യ പ്രാഗല്‍ഭ്യമാണ് കോഹ്ലിയെ മറ്റു കളിക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ധോണിക്ക് ശേഷം വളരെ മികച്ച രീതിയില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കോഹ്ലിക്ക് കഴിയുന്നുണ്ട്. എന്നിരുന്നാലും ഐ സി സിയുടെ പ്രധാന ട്രോഫികളൊന്നും നേടാന്‍ നായകന്‍ കോഹലിക്ക് കഴിഞ്ഞിട്ടില്ല.
254 ഏകദിനങ്ങളില്‍ നിന്നും 43 സെഞ്ച്വറികളുമായി 12169 റണ്‍സാണ് കോഹ്ലിയുടെ നേട്ടം. ടെസ്റ്റില്‍ 27 സെഞ്ച്വറികള്‍ സഹിതം 7609 റണ്‍സും താരം ഇതിനോടകം പോക്കറ്റിലാക്കിയിട്ടുണ്ട്. പാകിസ്ഥാനെതിരെ നേടിയ 183 റണ്‍സാണ് കോഹ്ലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ പിന്‍ഗാമിയെന്നാണ് വിരാട് കോഹ്ലിക്കുള്ള വിശേഷണം. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്ലി ഇപ്പോള്‍. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന കോഹ്ലിക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് സച്ചിന്റെ പേരിലാണെങ്കിലും T20 റണ്‍വേട്ടയില്‍ കോഹ്ലിയാണ് ഒന്നാമത്. ക്രിക്കറ്റിലെ റെക്കോര്‍ഡുകളുടെ കാര്യത്തിലും സച്ചിന് എതിരാളിയായി വളര്‍ന്നിരിക്കുകയാണ് കോഹ്ലി.
ഒരു കാലത്ത് തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടിക്കൊണ്ട് വിസ്മരിപ്പിച്ചിരുന്ന കോഹ്ലിക്ക് ഇപ്പോള്‍ സെഞ്ചുറി കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 2019ന് ശേഷം കോഹ്ലിയുടെ അക്കൗണ്ടില്‍ ഒരു സെഞ്ചുറി പിറന്നിട്ടില്ല. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ഉയര്‍ന്ന സ്‌കോറുകള്‍ നേടാന്‍ കഴിയുന്നുണ്ടെങ്കിലും സെഞ്ചുറി തികയ്ക്കാന്‍ പലപ്പോഴും കഴിയാതെ വരുന്നു. അര്‍ദ്ധസെഞ്ച്വറികള്‍ സെഞ്ച്വറി ആക്കാന്‍ താരത്തിന് സാധിക്കുന്നില്ല. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ചുറികളാണ് പോക്കറ്റിലാക്കിയിട്ടുള്ളത്.
#OnThisDay in 2008, @imVkohli made his debut in international cricket.
13 years later, with 4⃣3⃣8⃣ international matches & 2⃣2⃣,9⃣3⃣7⃣ runs under his belt, the #TeamIndia captain remains one of the finest cricketers going around. 👏 🙌 pic.twitter.com/hQaihyNQJF
— BCCI (@BCCI) August 18, 2021