മനാമ: കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന ഇന്ത്യക്ക് ആശ്വാസമായി ബഹ്റൈെന്റ സഹായം. കടുത്ത ഒാക്സിജന്‍ ക്ഷാമത്തിന് പരിഹാരം കാണുന്നതിന് ബഹ്റൈന്‍ നല്കുന്ന 40 മെട്രിക് ടണ്‍ ലിക്വിഡ് ഒാക്സിജനുമായി ഇന്ത്യയുടെ രണ്ട് കപ്പലുകള്‍ ശനിയാഴ്ച രാവിലെ പുറപ്പെടും. ഇതിനായി െഎ.എന്‍.എസ് കൊല്‍ക്കത്ത, െഎ.എന്‍.എസ് തല്‍വാര്‍ എന്നീ കപ്പലുകള്‍ വെള്ളിയാഴ്ച മനാമ തുറമുഖത്തെത്തി.
ഇന്ത്യക്ക് ഒാക്സിജനും മറ്റ് ജീവന് രക്ഷാ ഉപകരണങ്ങളും നല്കാന് തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും റഷ്യയും ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളും ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനൊപ്പമാണ് ബഹ്റൈനും സഹായ വാഗ്ദാനവുമായി എത്തിയത്. ഒാക്സിജന്‍ കയറ്റി ശനിയാഴ്ച പുറപ്പെടുന്ന കപ്പലുകള്‍ മൂന്ന് ദിവസത്തെ യാത്രക്കൊടുവില്‍ ഇന്ത്യയിലെത്തുമെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. രണ്ട് ക്രയോജനിക് കണ്ടെയ്നറുകളിലാണ് ഒാക്സിജന്‍ കൊണ്ടുപോകുന്നത്. ഒാക്സിജന്‍ പുറമേ ഒാക്സിജന്‍ ജനറേറ്ററുകളും ബഹ്റൈന്‍ ഇന്ത്യക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.