തിരുവനന്തപുരം: ചന്ദനമരങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് നട്ടുവളര്‍ത്തി വില്‍ക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് വനംവകുപ്പ് രൂപംനല്‍കുന്നു.
നിലവില്‍ സര്‍ക്കാരിനു മാത്രമേ ചന്ദന മരങ്ങള്‍ മുറിച്ചു വില്‍ക്കാനാവൂ. തടി മുറിച്ചു മാറ്റുന്നതിന് ഫീസും നിശ്ചയിച്ചു. ബ്‌ളാക്ക് വാറ്റില്‍, കാട്ടുമരം, മാഞ്ചിയം, നീര്‍ക്കടമ്ബ്, പൂച്ചക്കടമ്ബ്, വെള്ളീട്ടി തുടങ്ങിയ മരങ്ങള്‍ മുറിക്കുന്നതിന് ഫീസ് ഈടാക്കും.
മുന്തിയ ഇനം ചന്ദനം കിലോഗ്രാമിന് 35,000 മുതല്‍ 40,000 രൂപവരെ പൊതുവിപണിയില്‍ വിലയുണ്ട്. തൈലമായി വിദേശവിപണിയിലെത്തുമ്ബോള്‍ ലിറ്ററിന് 2.208 ലക്ഷം രൂപ വിലവരും.
സ്വകാര്യവ്യക്തികള്‍ക്ക് സ്വന്തമായി കൃഷിചെയ്യാനും മുറിച്ചുവില്‍ക്കാനും കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം നിയമങ്ങളില്‍ ഇളവ് വരുത്തിയിരുന്നു.
തൈകള്‍ വിതരണം ചെയ്യും. കൃഷിക്ക് 30 ശതമാനം സബ്‌സിഡിയും നല്‍കും. ചെറുകിട കച്ചവടങ്ങള്‍ ഉടമകള്‍ക്ക് നേരിട്ട് നടത്താം. ഇപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മാത്രമേ കയറ്റുമതി ചെയ്യാനാവൂ. പാകമായ തടി വനംവകുപ്പ് ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ മുറിക്കണം