ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമീണ ജനതക്കായി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് രൂപം നല്‍കിയ ‘ഗരീബ് കല്യാണ്‍ റോജ്ഗര്‍ അഭിയാന്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ് പദ്ധതി വിഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ലോക്ഡൗണ്‍ സമയത്ത് ഭൂരിഭാഗം അന്തര്‍ സംസ്ഥാന തൊഴിലാളികളും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങി. കോവിഡിന് മുമ്ബ് അവര്‍ നഗരങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ ഭാഗവാക്കായി.
‘ഇനി ഗ്രാമങ്ങളുടെ വികസനത്തില്‍ പങ്കാളികളാകൂ’ തൊഴിലാളികളോട് പ്രധാനമന്ത്രി
