ന്യൂഡല്‍ഹി: പഴകിയ ഹോട്ടല്‍ ഭക്ഷണം പിടികൂടിയ വീഡിയോയും, ആഹാരത്തില്‍ പാറ്റയോ മറ്റോ വീണുകിടക്കുന്ന വീഡിയോകളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഡല്‍ഹിയിലെ മികച്ച റെസ്റ്റോറന്റുകളിലൊന്നായ ശരവണ ഭവനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
ശരവണ ഭവനില്‍ ഭക്ഷണം കഴിക്കാന്‍ പോയയാള്‍ സാമ്ബാറില്‍ ചത്ത പല്ലിയെ കണ്ട് ഞെട്ടി.പരാതിക്കാരനായ പങ്കജ് അഗര്‍വാള്‍ തന്റെ സുഹൃത്തുക്കളോടൊപ്പം ഫത്തേപുരിയില്‍ നിന്നുള്ള കൊണാട്ട് പ്ലേസ് ഏരിയയിലെ റെസ്റ്റോറന്റ് സന്ദര്‍ശിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, ഒരാള്‍ ചത്ത പല്ലിയെ ഒരു സ്പൂണില്‍ എടുത്ത് കാണിക്കുന്നു. വീഡിയോയില്‍, പല്ലിയുടെ പകുതി കാണുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പങ്കജ് റെസ്റ്റോറന്റിലെ ജീവനക്കാരനോട് ആക്രോശിക്കുന്നത് കാണാം.പകുതി കഴിച്ച ഭക്ഷണത്തോടൊപ്പം, റെസ്റ്റോറന്റിന്റെ പേര് കാണിക്കുന്ന മെനു കാര്‍ഡും വീഡിയോയില്‍ വ്യക്തമാണ്.
A dead lizard found in sambar at most popular restaurant saravana Bhavan, Connaught Place (CP), New Delhi pic.twitter.com/yAwqBX7PvD
— Golden corner (@supermanleh) August 2, 2020
‘ഞാന്‍ ഇത് എന്റെ വായില്‍ നിന്ന് പുറത്തെടുത്തു. പല്ലിയുടെ പകുതി കാണുന്നില്ല’- പങ്കജ് പറയുന്നത് കേള്‍ക്കാം. റെസ്റ്റോറന്റിനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. റെസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.