ഇതാ ഇവിടെ ഒരു ജനപ്രിയ മെമ്പർ. പത്തനാപുരം നിയോജക മണ്ഡലത്തിലെ വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് മെമ്പർ റ്റിജു യോഹന്നാൻ ആണ് ഒരു മെമ്പർ എന്ന തലത്തിൽ ജനപ്രീതി നേടുന്നത് .

ഇതാ ഇവിടെ ഒരു ജനപ്രിയ മെമ്പർ. പത്തനാപുരം നിയോജക മണ്ഡലത്തിലെ വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് മെമ്പർ റ്റിജു യോഹന്നാൻ ആണ് ഒരു മെമ്പർ എന്ന തലത്തിൽ ജനപ്രീതി നേടുന്നത് . ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടുന്ന ഒരു ജനപ്രതിനിധിയാണ് വാർഡ് മെമ്പർ. അതിവിടെ 100% ശരിവെച്ച് മികവുപുലർത്തി തൻറെ കർത്തവ്യം പൂർണ്ണ ഉത്തരവാദിത്വത്തോടെ ആണ് റ്റിജു നിറവേറ്റുന്നത്. കൊവിഡ് 19 പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൽ നാട്ടുകാർക്ക് ഒപ്പം നിന്ന ഇദ്ദേഹം ഹോമിയോ മരുന്നുകളാണ് പ്രതിരോധ മരുന്നായി തൻറെ വാർഡിൽ വിതരണം ചെയ്തത് . മാത്രമല്ല കൃത്യമായി അന്വേഷണം നടത്തി കോവിഡ് രോഗികളെ കണ്ടുപിടിച്ച് നിലവിലുള്ള കോവിഡ് പ്രോട്ടോകോൾ പ്രകാരം അവരെ കൃത്യമായി നിരീക്ഷണത്തിൽ ഇരുത്താൻ അദ്ദേഹം ശ്രദ്ധ ചെലുത്തി. മാത്രമല്ല നിലവിൽ ഉള്ള കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം നിരീക്ഷണത്തിൽ കഴിയുന്ന ഇവർക്ക് അരി പച്ചക്കറി , പഴവർഗ്ഗങ്ങൾ അടക്കമുള്ള ആഹാര സാധനങ്ങൾ എത്തിക്കാനും പ്രത്യേകം ശ്രദ്ധ കാട്ടി ഇദ്ദേഹം. കഴിഞ്ഞ കോവിഡ് കാലത്തും വെള്ളപ്പൊക്ക ദുരിതം കാലത്തും ജനങ്ങൾക്ക് താങ്ങായി റ്റിജു ഉണ്ടായിരുന്നു. ഇപ്പോൾ കടുവാപ്പാറ വാർഡിലെ ഈ പ്രവർത്തനങ്ങൾ നടത്തുന്നത് കോവിഡ് ജാഗ്രതാ സമിതിയുടെ പേരിലാണ്. രാഷ്ട്രീയമോ മറ്റൊന്നും കലർത്താതെ നന്മയുള്ള ഒരു പറ്റം ചെറുപ്പക്കാരുടെ പിന്തുണയോടുകൂടി ആണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. വാർഡിലെ ജനങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ട മെമ്പർ റ്റിജു യോഹന്നാൻ അവരെ സംബന്ധിച്ചിടത്തോളം ഒരു വാർഡിലെ പ്രതിനിധി മാത്രമല്ല ദുരിത കാലത്ത് തങ്ങൾക്കൊപ്പം നിന്ന ഒരു സഹോദരൻ കൂടിയാണ്. വെട്ടിക്കവല ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് നിവാസികൾ ഇപ്പോൾ പറയുന്നത് ഞങ്ങളുടെ മെമ്പറെ മാതൃകയാക്കണം എന്നാണ്.

 

 

Related posts

Leave a Comment